അനുരാഗ പൗര്‍ണമിയില്‍ വീണലിഞ്ഞ് സ്വപ്‌ന സുന്ദരി
- Posted on November 06, 2021
- Pattupetty
- By Sabira Muhammed
- 277 Views
അജിത് സുകുമാരന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു
പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌ന സുന്ദരി. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിലെ ചന്ദന മഴപൊഴിയും അനുരാഗ പൗര്‍ണമിയില്‍ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
സുഭാഷ് ചേര്‍ത്തല രചിച്ച്, അജിത് സുകുമാരന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനം യുവഗായകന്‍ നജീം അര്‍ഷാദും ശോഭ ശിവാനിയുമാണ് ആലപിച്ചിരിക്കുന്നത്. സലാം ബി.ടി, സുബിന്‍ ബാബു, ഷാജു.സി.ജോര്‍ജ് എന്നിവർ ചേർന്ന് എസ്.എസ്.എസ് പ്രൊഡക്ഷന്‍സിന്‍റെയും അല്‍ഫോണ്‍സ വിഷ്വല്‍ മീഡിയയുടെയും ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.