'ഹൃദയ'ത്തിലെ ആദ്യ ഗാനം; ദർശന...
- Posted on October 26, 2021
- Pattupetty
- By Sabira Muhammed
- 209 Views
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ
പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തുന്ന 'ഹൃദയ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ദർശന’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ്. ഹിഷാം അബ്ദുൾ വഹാബാണ് അരുൺ ആലാട്ടിന്റെ വരികൾക്ക് സംഗീതം നൽകിയത്.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.അജു വർഗ്ഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.