120 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള ഗു​ഹ ക​ണ്ടെ​ത്തി!!!

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലാ​യി 101 ഗു​ഹ​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ദോ​ഫാ​റി​ലെ ജ​ബ​ല്‍ സം​ഹാ​നി​ല്‍ 120 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള ഗു​ഹ ക​ണ്ടെ​ത്തി.  ഒമാ​നി കേ​വ് എ​ക്​​സ്​​പ്ലൊ​റേ​ഷ​ന്‍ ടീ​മാ​ണ് പു​തി​യ ഗു​ഹ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് നൂ​റി​ല​ധി​കം ഗു​ഹ​ക​ളാ​ണ് ഈ  ടീം ​ക​ണ്ടെ​ത്തി​യ​ത്. ദോ​ഫാ​റി​ലെ പ്ര​ധാ​ന പ​ര്‍​വ്വത നി​ര​ക​ളി​ലൊ​ന്നാ​ണ് ജ​ബ​ല്‍ സം​ഹാ​ന്‍. ഇ​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​ത് സ​മു​ദ്ര​നി​രപ്പി​ല്‍​നി​ന്ന് 2,100 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ്.വി​വി​ധ ഉ​യ​ര​ത്തി​ലും നീ​ള​ത്തി​ലു​മു​ള്ള പ​ര്‍​വ​ത​നി​ര​ക​ളാ​ണ്​ ജ​ബ​ല്‍​സംഹാ​നി​ലു​ള്ള​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്‍​വ​ത​ത്തി​ല്‍ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ​ത്താ​ണ് ത​റ​നി​ര​പ്പു​ള്ള​ത്.

പു​തു​താ​യി ക​ണ്ടെ​ത്തി​യ ഗു​ഹ ഏ​റെ സ​വി​ശേ​ഷ​മാ​ണെ​ന്ന് ടീം ​അം​ഗ​വും ജി​യോ​ള​ജി​സ്​​റ്റു​മാ​യ മു​ഹ​മ്മ​ദ് അ​ല്‍ കി​ന്തി പ​റ​ഞ്ഞു. ഗു​ഹ​ക്ക്​ അ​ടി​യി​ല്‍ തെ​ളി​നീ​ര്‍ നി​റ​ഞ്ഞ കു​ള​മു​ണ്ട്. ഗു​ഹ​യി​ല്‍ പാ​റ​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഏ​റെ മ​നോ​ഹ​ര​മാ​ണ്.

എ​ന്നാ​ല്‍ ഗു​ഹ​യി​ല്‍ ഇ​റ​ങ്ങു​ക​യെ​ന്ന​ത്​ ഏ​റെ അ​പ​ക​ടം പി​ടി​ച്ച​തും സാ​ഹ​സി​ക​വു​മാ​ണ്. വി​വി​ധ രൂ​പ​ത്തി​ലു​ള്ള ച​രി​വു​ക​ള്‍ ഉ​ള്ള​തി​നാ​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ത​ല​ങ്ങ​ളി​ല്‍ വ​ഴു​ക്ക​ല്‍ ഉ​ള്ള​തി​നാ​ലും ഏ​റെ ശ്ര​ദ്ധ വേ​ണം. താെ​ഴ പോ​കു​ന്തോ​റും അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​യ​ര്‍ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ങ്ങ അ​ട​ക്ക​മു​ള്ള നി​ര​വ​ധി ജീ​വി​ക​ളു​ടെ വാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ് ഇ​വി​ടം. ഗു​ഹ​ക​ളു​ടെ അ​റ​ക​ളി​ല്‍ വ​വ്വാ​ലു​ക​ളും ഉ​ണ്ട്. ഗു​ഹ​ക്കു​ള്ളി​ലെ ത​ടാ​ക​ത്തി​ല്‍ നീ​ന്തി​ക്ക​ളി​ക്കാ​നും ക​ഴി​യും.

ജി​യോ​ള​ജി​ക്ക​ല്‍ മാ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗു​ഹ​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് കി​ന്തി പ​റ​ഞ്ഞു. ഗു​ഹ​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ്ടെ​ത്താ​ന്‍ ടീ​മി​ന് ക​ഴി​യും. എ​ല്ലാം ശാ​സ്ത്രീ​യ രീ​തി​യി​ലാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. ഒ​മാ​നി​ലെ ഗു​ഹ​ക​ളു​ടെ ഗ​വേഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​കം പു​റ​ത്തി​റ​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലാ​യി 101 ഗു​ഹ​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ പു​സ്ത​ക രൂ​പ​ത്തി​ലാ​ക്കാ​നാ​ണ് പ​ദ്ധ​തി. പു​സ്ത​ക​ത്തി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളും ചേ​ര്‍​ക്കും. പു​സ്ത​കം അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.ഇ​ത് ഗു​ഹാ സാ​ഹ​സി​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​വും. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഗു​ഹാ സാ​ഹ​സി​ക ടൂ​റി​സം വ​ലി​യ വ്യ​വ​സാ​യ​മാ​ണെ​ന്നും അ​ല്‍ കി​ന്തി പ​റ​ഞ്ഞു.


വിനോദ സഞ്ചാരികൾക്ക്ക് കൗതുകമായി മഞ്ഞിൽ വിരിഞ്ഞ അഗ്നിപർവ്വതം....

Author
No Image

Naziya K N

No description...

You May Also Like