നയൻതാരയുടെ നെട്രികണ്ണിന്റെ ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഓഗസ്റ്റ് 13 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

ഒരു കൊലപാതക കേസിൽ സാക്ഷിയായ കാഴ്ചയില്ലാത്ത വ്യക്തിയായി നയൻതാരയും അജ്മൽ ആ കേസിലെ കോലാപാതകിയുമായാണ് അഭിനയിക്കുന്നത്

നയൻതാരയുടെ നെട്രികണ്ണ്ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 13 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കൊലപാതക കേസിൽ സാക്ഷിയായ കാഴ്ചയില്ലാത്ത വ്യക്തിയായി നയൻതാരയും അജ്മൽ ആ കേസിലെ കോലാപാതകിയുമായാണ് അഭിനയിക്കുന്നത്.

ഇരുവരും തമ്മിലുള്ള കാട് ആൻഡ് മൗസ് പ്ലേയാണ് കഥ പറയുന്നത്. മുകുത്തി അമ്മാന് ശേഷം നയൻതാരയുടെ ആദ്യ ഒടിടി റിലീസാണിത്. പ്രേക്ഷകർക്ക് കൗതുകവും ആവേശവും ഒരുപോലെ സമ്മാനിക്കുന്ന കഥയായാണ് സിനിമയുടേതെന്ന് നിർമാതാക്കൾ അറിയിച്ചു.

സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് വിറ്റതായും  നിർമ്മാതാക്കൾ പറഞ്ഞു.  മിസ്റ്ററി ത്രില്ലർ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗം കാരണം തിയേറ്റർ റിലീസ് ഒഴിവാക്കുകയായിരുന്നു. തുടർന്ന്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്രെയിലർ പുറത്തിറക്കുകയും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു.  തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി നാല് ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 13 ന് റിലീസ് ചെയ്യും.

റൗഡി പിക്ചർസിന്റെ ബാനറിൽ, വിഗ്നേഷ് ശിവൻ‌ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നെട്രികണ്ണ്.  ബ്ലൈൻഡ് എന്ന ഒരു കൊറിയൻ സിനിമയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല. നയൻതാരയെ കൂടാതെ, അജ്മൽ അമീർ, മണികണ്ഠൻ പട്ടാമ്പി, ശരൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘കിങ് റിച്ചാർഡ്’ട്രെയിലർ

Author
Citizen journalist

Ghulshan k

No description...

You May Also Like