പ്രാർത്ഥനയോടെ രാജ്യം; വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ  ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്

ഗുരുതരമായി കുനൂ‍ർ ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ ഹെലികോപ്ടറിലുണ്ടായിരുന്ന  13 പേരും മരിച്ച അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. 

വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ  ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്. ഇപ്പോൾ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇത് ശുഭസൂചനയാണെന്നും ഡോക്ടർമാർ  അറിയിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. നിലവിൽ വെൻ്റിലേറ്റർ സഹായത്തില്‍ തന്നെ കഴിയുന്ന വരുൺ സിംഗിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം.

വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ സ്വീകരിക്കാനായാണ്. അത്ഭുതകരമായാണ് കഴിഞ്ഞ വർഷം ഒരു അപകടത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് വരുണ്‍ സിങിന്‍റെ ജീവന്‍ രക്ഷിച്ചത് പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗധ്യമായിരുന്നു. 

പറക്കുന്നതിനിടെ ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ച എയര്‍ക്രാഫ്റ്റ് മനസ്സാന്നിധ്യം കൈവിടാതെ ഉയരം ക്രമീകരിച്ച് നിലത്തിറക്കി വലിയ അപകടം അന്ന് അദ്ദേഹം ഒഴിവാക്കി. ഈ ധീരതയേയും കഴിവിനെയും സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇപ്പോൾ വീണ്ടും അപകടം സംഭവിച്ചത് വെല്ലിങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേയാണ്. 

വ്യോമസേനാ ഹെലികോപ്ടർ അപകടം; അന്വേഷണസംഘം ഡാറ്റാ റെക്കോർഡർ കണ്ടെത്തി

Author
Sub-Editor

Sabira Muhammed

No description...

You May Also Like