കോവിഡ് ദേശീയ ദുരന്തം : മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

കോ​വി​ഡ് വാ​ക്സി​ന് ഒരെ രാജ്യത്ത് വ്യ​ത്യ​സ്ത വി​ല​ക​ള്‍ തീ​രു​മാ​നി​ച്ച​തി​ലെ യു​ക്തി വ്യക്തമാക്കണമെന്നും കോ​ട​തി.

ദേശീയ ദുരന്തമായി കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​കി​ല്ലെ​ന്ന്  കേന്ദ്രസർക്കാരിനോട് സു​പ്രീം​കോ​ട​തി.  കോ​വി​ഡ് വാ​ക്സി​ന് ഒരെ രാജ്യത്ത് വ്യ​ത്യ​സ്ത വി​ല​ക​ള്‍ തീ​രു​മാ​നി​ച്ച​തി​ലെ യു​ക്തി എ​ന്തെ​ന്നുകൂ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടു ജ​സ്റ്റീ​സ് വൈ.​ബി. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന് കോ​വി​ഡ് വാ​ക്സി​ന് വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കു​ന്ന​തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്നും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള്‍ നി​യ​മം അ​നു​സ​രി​ച്ചു​ള്ള അ​ധി​കാ​രം ഇ​പ്പോ​ള്‍ ഉപയോഗിച്ചില്ലെങ്കിൽ പി​ന്നെ എ​പ്പോ​ഴാ​ണു ഇത് ഉപയോഗിക്കുന്നതെന്നും  കോ​ട​തി ചോ​ദി​ച്ചു. സം​സ്ഥാ​ന​ങ്ങ​ള്‍​ക്കുള്ള  ഓ​ക്സി​ജ​നും വാ​ക്സി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​വും രീ​തി​ക​ളും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സർക്കാരിനോട് ജ​സ്റ്റീ​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രും അ​ട​ങ്ങി​യ​ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ പദ്ധതിയും   വാക്‌സിൻ, ഓക്സിജൻ, ഉൾപ്പടെയുള്ള ആവിശ്യ സാധനങ്ങളുടെ വിതരണവും കേന്ദ്രസർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴും ഇത്തരം ഒരു പദ്ധതിയും കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടില്ല. 

73 വർഷമായി സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള വാ​ക്സി​ന്‍ വി​ല ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് പ​ശ്ചി​മബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നുവേ​ണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടികാണിച്ചു. നാളെ വൈകീട്ട് ആറിന് മുൻപ്  കോവിഡ് ചികിത്സ ,പ്രതിരോധം, കുത്ത്‌വെപ്പ് എന്നിവക്കുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് സംസഥാന സർക്കാരുകൾ മറുപടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു . ഇതേസമയം  കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​ക​ളി​ലെ ന​ട​പ​ടി​ക​ള്‍ ത​ട​യി​ല്ലെന്നും ഹൈ​ക്കോ​ട​തി​ക​ളെ സഹായിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും പ​ര​മോ​ന്ന​ത കോ​ട​തി വ്യ​ക്ത​മാ​ക്കി.

വീണ്ടും ലോക്ക്ഡൗണ്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like