കേരളം ഇന്ന് തന്നെ മറുപടി നൽകണം; ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജിയിൽ സുപ്രിംകോടതി
- Posted on July 19, 2021
- News
- By Sabira Muhammed
- 411 Views
മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല

പെരുന്നാള്‍ ഇളവുകള്‍ കേരളത്തില്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി ഇന്ന് തന്നെ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല.
സ്റ്റാന്റിംഗ് കൗണ്‍സലിന് ഇന്നുതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. കോടതി വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വിഷയം നാളെ ആദ്യകേസായി പരിഗണിക്കാൻ തീരുമാനിച്ചു.
കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ എന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് സുപ്രിംകോടതിയില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത് വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ്.
ബക്രീദിനോടനുബന്ധിച്ച് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം.
വാക്‌സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യാവും; പ്രധാനമന്ത്രി നരേന്ദ്ര മോദി