കോവിഡിൽ പിടഞ്ഞു കേരളം; സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നത് വലിയ തലവേദനയാണ് സർക്കാരിന് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ. പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.  നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഓണം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല. 

ഹോംക്വാറൻ്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും ഓണത്തിന് നൽകിയ ഇളവുകളും വ്യാപനത്തിന് കാരണമായി എന്ന് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിൽ വിലയിരുത്തിയിരുന്നു. പലയിടത്തും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.  ഹോം ക്വാറൻ്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് പുതിയ കോവിഡ് കേസുകളിൽ 35 ശതമാനം പേർക്കും രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രിയും വെളിപ്പെടുത്തി.

ബിഗ് ഷെഫ് നൗഷാദ് അന്തരിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like