വെല്ലുവിളികൾ ഏറ്റെടുക്കാം, 2021 അന്താരാഷ്ട്ര വനിതാ ദിനം

വെല്ലുവിളി നിറഞ്ഞ ലോകം എപ്പോഴും നമ്മെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു .വെല്ലുവിളികളിൽ നിന്നാണ് മാറ്റങ്ങൾ വരുന്നത്. അതുകൊണ്ട് നമ്മുക്ക് വെല്ലുവിളികൾ ഏറ്റെടുക്കാം.

ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമ്മക്കൂട്ടുകൊണ്ടാണ് വനിതാ ദിനം എന്ന ആശയം പിറവികൊണ്ടത്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും കൂടിയാണ് ഓരോ വനിതാ ദിനവും. മോശപ്പെട്ട ചുറ്റുപാടിൽ  ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് വഴി തെളിയിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. 

2021 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾ ലോകത്തിന്റെ ശക്തി തന്നെയാണ് എന്ന് വ്യക്തമാകുകയാണ്.  മുൻപ് വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് ഒരുപാട് വെല്ലുവിളികളിലൂടെ ലോകത്തിലെ പ്രധാന ചുമതലകൾ ഏറ്റെടുത്തിരിക്കുന്നു. 'വെല്ലുവിളികൾ തിരഞ്ഞെടുക്കുക'.എന്നതാണ് ഈ വർഷത്തെ വനിതാ ദിന സന്ദേശം.  വെല്ലുവിളി നിറഞ്ഞ ലോകം എപ്പോഴും നമ്മെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു .വെല്ലുവിളികളിൽ നിന്നാണ് മാറ്റങ്ങൾ വരുന്നത്. അതുകൊണ്ട് നമ്മുക്ക് വെല്ലുവിളികൾ ഏറ്റെടുക്കാം.

എം.ർ.എൻ.എ വാക്സിൻ നിർമാണത്തിൽ സജീവസാന്നിധ്യമായി മലയാളി ഡോക്ടർ.

Author
Sub-Editor

Sabira Muhammed

No description...

You May Also Like