ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,35,532 കൊവിഡ് കേസുകള്‍

871 മരണം, ടിപിആര്‍ 13.39%

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കൊവിഡ് മൂന്നാം തരംഗത്തിലെ ഉയർന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞതായും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോൾ അതിരൂക്ഷമാണ്.

മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like