സംസ്ഥാന സർക്കാരുകൾക്ക് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ

സർക്കാർ ഇതാദ്യമായാണ് കോവിഡ് വ്യാപനത്തിന് ശേഷം  സ്കൂളുകൾ തുറക്കാനുള്ള സാധ്യത വ്യക്തമാക്കുന്നത്

സംസ്ഥാന സർക്കാരുകൾക്ക് സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ.  പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  പ്രവർത്തിക്കാം എന്ന കാര്യത്തിൽ  കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ  സ്കൂളുകൾ ഘട്ടം ഘട്ടമായി  കേന്ദ്ര സർക്കാരിൻ്റേയും കോവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. സർക്കാർ ഇതാദ്യമായാണ് കോവിഡ് വ്യാപനത്തിന് ശേഷം  സ്കൂളുകൾ തുറക്കാനുള്ള സാധ്യത വ്യക്തമാക്കുന്നത്.

കേരള ബിവറേജസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like