'ഹെലെൻ' ഹിന്ദി റീമേക്ക് ആരംഭിച്ചു

മിലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക

അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലെൻ സിനിമയുടെ ബോളിവുഡ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു. മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. മിലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ജാൻവിയുടെ പിതാവ് ബോണി കപൂറുമാണ്. ഛായാഗ്രഹണം സുനിൽ കാർത്തികേയൻ.

മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ 'ഹെലൻ'. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സ‍ർവൈവൽ ത്രില്ലര്‍ ആയിരുന്നു ചിത്രം. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ടു അവാർഡുകളാണ് ഹെലെൻ വാങ്ങികൂട്ടിയത്.

'ജയ് ഭീം' ഉൾപ്പെടെ 2ഡി എന്റർടൈമെന്റ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിൽ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like