കുതിച്ചു പൊങ്ങി ഇന്ധനവില; ഡീസലിന് 32 പൈസയും പെട്രോളിന് 28 പൈസയും കൂടി

രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്.

ഇന്നും സംസ്ഥാനത്ത് ഇന്ധനവില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂടിയത്.  ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയിൽ ഇന്ന് പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയുമാണ് വില.  രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനത്തിന് പുറകെ ഇന്ധന വിലയും കുത്തനെ ഉയർന്നു. ഒരു വർഷത്തിനിടെ രാജ്യത്ത് ഇരുപത് രൂപയുടെ വർധനയാണ് ഇന്ധന വിലയിൽ ഉണ്ടായത്. കേരളത്തിൽ കഴിഞ്ഞ മെയ് മാസം എഴുപത്തൊന്ന് രൂപയായിരുന്നു പെട്രോൾ വില. 

അകലത്തിരിക്കാം കോവിഡ് പിടിവിടും

Author
Sub-Editor

Sabira Muhammed

No description...

You May Also Like