രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാർ പുറത്തിറക്കി ടൊയോട്ട ..

എന്നാൽ C + പോഡ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ടോയോട്ടയ്ക്ക് തിളങ്ങാൻ സാധിക്കുമെന്നാണ് കണക്കു കൂട്ടൽ.

മുതിർന്ന രണ്ടുപേർക്ക് ഇരിക്കാൻ ശേഷിയുള്ള ഒരു 'അൾട്രാ കോംപാക്‌ട് ' മൈക്രോ ഇലക്ട്രിക്ക് കാറാണ് ടൊയോട്ട പുറത്തിറക്കിയത്.C + പോഡ് എന്നാണ് ഇതിന് ടൊയോട്ട പേര് നൽകിയിരിക്കുന്നത്.തുടക്കത്തിൽ ലക്ഷ്യം വയ്ക്കുന്നത് ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ ,കോർപ്പറേറ്റ് ഉപഭോക്താക്കൾ ,ഇലക്ട്രിക്ക് വാഹനങ്ങൾ തങ്ങളുടെ ശ്രേണിയിലേക്ക് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന മറ്റു ഓർഗനൈസഷനുകൾ തുടങ്ങിയവയാണ്.

സ്വന്തം നിരയിൽ നിന്നുള്ള കാറുകളെക്കാൾ കൂടുതൽ മാരുതിയുടെ പുനർ നിർമിച്ച കാറുകളാണ് നിലവിൽ ടൊയോട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത്.എന്നാൽ C + പോഡ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചാൽ ടോയോട്ടയ്ക്ക് തിളങ്ങാൻ സാധിക്കുമെന്നാണ് കണക്കു കൂട്ടൽ.C + പോഡിന്റെ സമ്പൂർണ്ണ അവതരണം 2022 ഓടെ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.വാഹനത്തിന്റെ അളവുകൾ 2490 മില്ലിമീറ്റർ നീളം,1550 മില്ലിമീറ്റർ ഉയരം,1290 മില്ലിമീറ്റർ വീതി എന്നിങ്ങനെയാണ്..3 .9 മീറ്റർ ടെർണിങ് റേഡിയസാണ് C + പോഡിനുള്ളത് .

എക്‌സ് ,ജി എന്നീ രണ്ടു വേരിയന്റുകളിലാണ്  C + പോഡ് വിൽപ്പനയ്‌ക്കെത്തുന്നത്.ബേസ് പതിപ്പിന് 1.65 യെൻ ആണ്  മുടക്കേണ്ടത്.അതായത് ഏകദേശം 11.75 ലക്ഷം രൂപ.ജി വകബദ്ധത്തിന് 1.71 യെൻ ആണ് വില ഇത് ഏകദേശം 12.15 ലക്ഷം രൂപയോളം വരും.

കടപ്പാട്-എക്സ്പ്രെസ്സ് കേരള



പുലിമുരുകൻ ആക്ഷൻ ഹീറോ പീറ്റർ ഹെയ്ൻ 25 ആം വിവാഹ വാർഷികാഘോഷത്തിന്റെ നിറവിൽ...

https://enmalayalam.com/news/25-1

Author
No Image

Naziya K N

No description...

You May Also Like