മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്

രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്

സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്സിപ്പാള്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലെ സ്ഥലം മാറ്റവും റഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് പ്രിന്സിപ്പാളിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളില്‍ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായ ഡോ. എന്‍. റോയിയെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു.

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായ ഡോ. എം.എച്ച്. അബ്ദുുള്‍ റഷീദിനെ സ്ഥലം മാറ്റി കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. മിന്നി മേരി മാമ്മനെ പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. കെ. അജയകുമാറിനെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മ്മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. പി. കലാ കേശവനെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്സിപ്പാളായി നിയമിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. കെ. ശശികലയെ ആലപ്പുഴ സര്‍ക്കാര്‍ റ്റി.ഡി. മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ. മുബാറക്കിനെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്ന്‍സിപ്പാളായി നിയമിച്ചു.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

എസ് എസ് എൽ സി, ഹയർ സെക്കൻഡറി സേ പരീക്ഷകൾ ഉടൻ

Author
Citizen journalist

Krishnapriya G

No description...

You May Also Like