ഓണത്തിന്ശേഷം കുതിച്ച് ഉയർന്ന് കോവിഡ്; ഈ ആഴ്ച 40000ന് മുകളിലെക്ക് രോഗികളുടെ എണ്ണം എത്തുമെന്ന് വിലയിരുത്തൽ
- Posted on September 01, 2021
- News
- By Sabira Muhammed
- 598 Views
ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലും വർധന

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓണത്തിന്ശേഷം വൻ വർധന. 24ശതമാനമാണ് പത്ത് ദിവസത്തിനിടെ വർധിച്ചത്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്.
40000ന് മുകളിലെക്ക് രോഗികളുടെ എണ്ണം ഈ ആഴ്ച എത്തുമെന്നാണ് സർക്കാരിന്റെ കോവിഡ് റിപ്പോർട്ട് പ്രകാരമുള്ള വിലയിരുത്തൽ. രോഗികളുടെ എണ്ണം പത്ത് ദിവസത്തിനുള്ളിൽ കുറയാമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
വാക്‌സിനേഷനിൽ കാര്യമായ പുരോഗതി ഉണ്ടായതിനാൽ സ്ഥിതി ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ഇതേസമയം ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകില്ല.
ഡെൽറ്റ വകഭേദത്തിന്റെ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സമയം മൂന്ന് മുതൽ ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. വാക്സീൻ പരമാവധി വേഗത്തിലാക്കാകുകയും മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുകയും ചെയ്തതിനാൽ വലിയതോതിൽ ആശങ്കപ്പെടെണ്ടതില്ലാ എന്ന് സർക്കാരിന്റെ റിപ്പോർട്ട് വിലയിരുത്തുന്നു.