51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി 

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും  കപ്പേളയിലെ അഭിനയത്തിന്  മികച്ച നടിയായി അന്ന ബെന്നിനെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായി സിദ്ധാർഥ് ശിവ.

കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ  നവാഗത സംവിധായകനുള്ള അവാർഡ്  സ്വന്തമാക്കി. പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും) അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു.

മികച്ച ഗായകൻ  ഷഹബാസ് അമൻ, മികച്ച ഗായിക നിത്യ മാമൻ (സൂഫിയും സുജാതയും),സംഗീത സംവിധാനം എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), മികച്ച ബാലതാരം ആൺ - നിരഞ്ജൻ എസ് (കാസിമിന്റെ കടൽ), മികച്ച സ്വഭാവ നടൻ - സുധീഷ്, മികച്ച സ്വഭാവ നടി - ശ്രീ രേഖ (വെയിൽ) എന്നിവരെ തേടിയെത്തിയപ്പോൾ സിജി പ്രദീപ്- ഭാരതപുഴ,  നാഞ്ചിയമ്മ - ഗായിക - അയ്യപ്പനും കോശിയും, നളിനി ജമീല - വസ്ത്രാലങ്കാരം- ഭാരതപുഴ എന്നിവർ പ്രത്യേക ജൂറി പരാമർശം നേടി.

ജോ ആൻഡ് ജോ ഫസ്റ്റ്ലുക്ക് പോസ്റ്റർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like