580 വർഷത്തിന് ശേഷം സംഭവിക്കുന്ന അപൂർവ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം

അവസാനമായി ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം ഉണ്ടായത് 18,1440 ഫെബ്രുവരിയിലാണ്

ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് 580 വർഷത്തിന് ശേഷം ദൃസാക്ഷിയാവാൻ തയ്യാറെടുത്ത് ലോകം. ആറ് മണിക്കൂർ ഈ ആകാശപ്രതിഭാസം നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. അവസാനമായി ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം ഉണ്ടായത് 18, 1440 ഫെബ്രുവരിയിലാണ്. നൂറ്റാണ്ടുകൾക്കിപ്പുറം നവംബർ 19ന് സംഭവിക്കുന്ന  ഈ പ്രതിഭാസത്തിന് സാക്ഷിയാവാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകർ.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നും ഈ സമയത്ത് ചന്ദ്രന്റെ നിറം ചുവന്നിരിക്കുമെന്നും എംപി ബിർള പ്ലാനറ്റേറിയം ഡയറക്ടർ ദേബിപ്രസാദ് ദ്വാരി അറിയിച്ചു. ഈ പ്രതിഭാസം ഇനി 2489 ഒക്ടോബർ 9നാണ് സംഭവിക്കുകയുള്ളു.

അതിജീവനത്തിനായ് പനങ്കാ തേടി ആദിവാസികൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like