മാപ്പിള രാമായണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?

മാപ്പിള പാട്ടിന്റെ ശൈലിയിൽ രാമായണത്തിലെ കഥാസന്ദർഭങ്ങൾ  രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം.

രാമായണത്തിന്റെ ചരിത്രവും വ്യാപ്തിയും ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് , അറിയുമോ ഭാരത്തിൽ എഴുതപ്പെട്ട രാമായണം തായ്‌ലണ്ടിന്റെ ദേശീയ കൃതിയാണ് രാംകീൻ അഥവാ രാമകീർത്തി എന്നാണറിയപ്പെടുന്നത്. തായ്‌ലണ്ടിന് പുറമെ ഫിലിപൈൻസ്, ഹോളണ്ട്, ചൈന, ശ്രീലങ്ക, കംബോഡിയ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വളരെ നല്ലരീതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു  പാരമ്പര്യം രാമായണത്തിനുണ്ട്. 

ബെൽജിയംകാരനായ ഫാദർ ബുൽകെ ഇന്ത്യയിൽ വന്നു രാമായണത്തെക്കുറിച്ചു ആഴത്തിൽ പഠിച്ചു പ്രയാഗ യൂണിവേഴ്‌സിറ്റി യില്നിന്നും ഡോക്ടറേറ്റ് വരെ എടുക്കുകയുണ്ടായി. അദ്ദേഹം തയാറാക്കിയ പുസ്തകം പിന്നീട് രാമകഥ എന്ന പേരിലാണറിയപെട്ടത്. അതുപോലെ അറബിയിലുമുണ്ട് രാമായണം അത് ഈജിപ്തുകാരനായ കാമിത് കൈലാനി എഴുതിയതാണ് ഫിറാബാദ് ശയത്തി എന്നതിന്റെ പേര്.  

ഇങ്ങനെ നോക്കുമ്പോൾ ഇവിടെ കേരളത്തിൽ ഇതിന്റെ മറ്റൊരു രൂപമായ മാപ്പിളരാമായണത്തെക്കുറിച്ചു നമ്മൾ അറിയാതെപോകാൻ പാടില്ല. മാപ്പിള പാട്ടിന്റെ ശൈലിയിൽ രാമായണത്തിലെ കഥാസന്ദർഭങ്ങൾ  രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം. മലബാർ കലാരൂപമായി നിലനിൽക്കുന്ന ഇത് ആര് എന്ന് രൂപകല്പന ചെയ്യപ്പെട്ടതാണെന്നതിനെ കുറിച്ച് വ്യക്തത ഒന്നും തന്നെയില്ല. വാമൊഴിയായി മാത്രം നിലനിന്നുവന്നിരുന്ന മാപ്പിള രാമായണം ഈ അടുത്ത കാലത്തണ് എഴുതപ്പെട്ടത്. 

മാപ്പിള രാമായണത്തിന്റെ പ്രധാന ആകർഷണം മലബാർ മുസ്ലീങ്ങളുടെ ശൈലിയിലുള്ള വാക്കുകൾ കൊണ്ടാണ് എഴുതിയിരിക്കുന്നത് എന്നാണ്.  നിരവധി വേദികളിൽ മാപ്പിള രാമായണംചൊല്ലി അവതരിപ്പിച്ചിട്ടുണ്ടായിരുന്ന, ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകൻ. 

ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിലുള്ളത്. മാപ്പിളപ്പാട്ടിന്റെ കെട്ടുവഴക്കത്തിലും ഭാഷാശൈലിയിലും തെളിയുന്ന ഇതിലെ രാമായണകഥ ഹാസ്യത്തിന്റെ മേമ്പൊടി കൂടി ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്.

രാമായണകഥയെ ഇത്ര മനോഹരമായി മറ്റൊരു സാമൂഹിക പശ്ചാത്തലത്തിലേക്ക് മാറ്റിപ്പണിയുന്ന പാട്ടുകൾ വേറെയുണ്ടോ എന്ന് സംശയമാണ്. എത്ര ഭംഗിയായി ഒന്ന് മറ്റൊന്നിനെ ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്.മലയാളത്തിന്റെ ഏറ്റവും വലിയ സാഹിത്യസമ്പാദ്യങ്ങളിലൊന്നു തന്നെയാണ് ഈ മാപ്പിളരാമായണം എന്നതിൽ സംശയമില്ല.

സുലൈമാന്റെ പ്രണയ നിമിഷങ്ങൾ

Author
Sub-Editor

Sabira Muhammed

No description...