തൊഴിൽ രംഗങ്ങളിലും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കണ്ണൂർ ജില്ലാ കലക്ടർ

പൊതുജനങ്ങൾ ഏറെ സമ്പർക്കം പുലർത്തുന്ന ഇടങ്ങളിലെ വ്യാപനം തടയുന്നതിനും ഇതുവഴി തൊഴിൽ രംഗത്തെ കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കി സാധാരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കലക്ടർ

വർദ്ധിച്ച് വരുന്ന കോവിഡ്  കേസുകളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വാണിജ്യ മേഖലകളിലും തൊഴിൽ രംഗങ്ങളിലും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിനും  നിർബന്ധമാക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ.

കോവിഡ് പ്രതിരോധ നടപടികൾ സാധാരണ ജനങ്ങളെയും വ്യാപാര പ്രക്രിയെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സമൂഹത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ സാധാരണരീതിയിൽ സാധ്യമാക്കാം എന്നാണ് ആലോചിക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ടി വി സുഭാഷ് പറഞ്ഞു. 

വാക്സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിൽ ഉള്ള ആർ ടി പി സി ആർ  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും.തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വാക്സിൻ നൽകുക. ആകെ ഉള്ള വാക്‌സിന്റെ 50 ശതമാനാമായിരിക്കും  തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നിശ്ചയിച്ച് തയ്യാറാക്കിയ പട്ടികയിലുള്ളവർക്ക് നൽകുക. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ തദ്ദേശസ്ഥാപനങ്ങമായി ബന്ധപ്പെട്ട് വാക്സിൻ ഉറപ്പുവരുത്തണം.

പൊതുജനങ്ങൾ ഏറെ സമ്പർക്കം പുലർത്തുന്ന ഇടങ്ങളിലെ വ്യാപനം തടയുന്നതിനും ഇതുവഴി തൊഴിൽ രംഗത്തെ കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കി സാധാരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കലക്ടർ ടി വി സുഭാഷ് പറഞ്ഞു.

നീലഗിരി ജില്ലയിൽ പുലി

Author
Citizen journalist

Vijina PM

No description...

You May Also Like