കോവിഡ് വാക്‌സിൻ വികസിപ്പിച്ച് സൗദി അറേബ്യയും ...

ഇമാം അബ്‌ദുറഹ്‌മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് സംഘമാണ് വാക്‌സിൻ വിജയകരമായി വികസിപ്പിച്ചത്.

കോവിഡിനെ പ്രതിരോധിക്കാനായി വാക്‌സിൻ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ലോക രാജ്യങ്ങൾ .ഇപ്പോളിതാ ഗൾഫ് മേഖലയിൽ നിന്നും ശുഭ വാർത്ത എത്തിയിരിക്കുന്നു.അമേരിക്ക,റഷ്യ,ചൈന അടക്കമുള്ള വൻകിട രാജ്യങ്ങൾക്ക് പിന്നാലെ സൗദി അറേബ്യയും വാക്‌സിൻ വികസിപ്പിച്ചു.ഇമാം അബ്‌ദുറഹ്‌മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് സംഘമാണ് വാക്‌സിൻ വിജയകരമായി വികസിപ്പിച്ചത്.

ഡോ.ഈമാൻ അൽമൻസൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഗം പുതിയ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മുമ്പുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചാൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുമെന്ന് ഇമാം അബ്‌ദുറഹ്‌മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റി അറിയിച്ചു.ഈ വാക്‌സിന്റെ ഗവേഷണ ഫലങ്ങൾ ഫാർമസ്യുട്ടിക്കൽ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Author
No Image

Naziya K N

No description...

You May Also Like