കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ഉംറ നിർവഹിക്കാനാവില്ല : വിലക്കുമായ് സൗദി അറേബ്യ.

അപേക്ഷ നൽകുന്നതിന് 14 ദിവസം മുൻപ് ആദ്യ ഡോസ് വാക്സിൻ എടുത്തിരിക്കണം. 

കോവിഡ്  വാക്സിൻ എടുക്കാത്തവർക്ക് ഉംറ നിർവഹിക്കാനുള്ള അനുമതി നൽകില്ലെന്ന് സൗദി അറേബ്യ.  വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും അനുവാദമുള്ളൂ. ഉംറ ചെയ്യുന്നവരുടെ എണ്ണത്തിൽ പുണ്യ മാസമായ റമദാനിൽ വലിയതോതിൽ വർദ്ധനവ് ഉണ്ടാവാറുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദി സർക്കാരിൻ്റെ പുതിയ വിലക്ക് . മദീനയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനും വാക്സിൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളൂ .

വാക്സിൻ്റെ രണ്ട് ഡോസുകളും എടുത്തവർക്ക് മാത്രമേ ഉംറ നിർവഹിക്കാനാവൂ . അല്ലെങ്കിൽ, അപേക്ഷ നൽകുന്നതിന് 14 ദിവസം മുൻപ് ആദ്യ ഡോസ് വാക്സിൻ എടുത്തവരായിരിക്കണം . കോവിഡ്  ബാധിച്ച് മുക്തരായവർക്ക് പ്രതേകം ഇളവുകളും സൗദി സർക്കാർ അനുവദിക്കുന്നുണ്ട് .

വിധി രേഖപ്പെടുത്താൻ ഒരുങ്ങി കേരളം !

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like