സർവീസിലുള്ള പകുതിയോളം ബസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് കെ എസ് ആർ ടി സി.

ഇന്ധന വിലയും മറ്റൊരു കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട് .

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമൂലം സർവീസിലുള്ള പകുതിയോളം ബസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് കെ എസ് ആർ ടി സി . മൂവായിരത്തിലധികം വരുന്ന ബസുകളിൽ 1,530 എണ്ണത്തെയും തിരികെ വിളിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി പാർക്ക് ചെയ്യാനാണ് തീരുമാനം. കോർപ്പറേഷൻ അധികൃതർ മാർച്ച് അവസാനത്തിൽ ഇതേകുറിച്ച്  നിർദ്ദേശം നൽകിയിരുന്നു. എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എല്ലാ ബസുകളോടും  സർവിസിലെത്തൻ  സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് നിർത്തലാക്കാൻ തീരുമാനിച്ച കെ എസ് ആർ ടി സി ബസുകൾ തിരികെ റോഡിലെത്തിയത്. കഴിഞ്ഞ വർഷം കോറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്കഡോൺ ഏർപെടുത്തിയപ്പോൾ നിർത്തലാക്കിയ മുഴുവൻ കെ എസ് ആർ ടി സി ബസുകളും  ഇനിയും സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.   ഇപ്പോൾ,  കോവിഡിന്റെ രണ്ടാം ഘട്ടം എത്തുമ്പോൾ യാത്രയിലെയും ഒത്തുചേരലുകളിലെയും നിരവധി നിയന്ത്രണങ്ങൾ വീണ്ടും വന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്ന കണക്കുകൂട്ടലിലാണ്  ബസുകൾ പിൻവലിക്കുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ എട്ടിന് കെ‌എസ്‌ആർ‌ടി‌സി അധികൃതർ ചേർന്ന യോഗത്തിലാണ് തീരുമാനം .

വിവാഹവും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് മുൻകൂർ അനുമതി നേടണമെന്ന് ചീഫ് സെക്രട്ടറി!

Author
Sub-Editor

Sabira Muhammed

No description...

You May Also Like