തട്ടിയെടുത്ത മധുര സമ്മാനത്തിന്റെ കയ്പ്പേറിയ കഥകൾ

വിവാദം ശമിപ്പിക്കാൻ സമ്മാനത്തുക പങ്കിട്ടു നൽകി തടി തപ്പി 


കാനഡ സാക്ഷിയായ ഒരു ചരിത്ര നേട്ടം തന്നെ ആയിരുന്നു ഇൻസുലിന്റെ കണ്ടു പിടിത്തം.ലോക ജനതയ്ക്ക് മുന്നിൽ വൻ സ്വീകാര്യത ആയിരുന്നു ഇൻസുലിന്റെ കണ്ടു പിടിത്തം നേടിയത്. ബാന്റിങ്, ബെസ്റ്റ്, കോളിപ്പ്, മക്ലിയോഡ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഒരു സംഘം സഹകരിച്ചാണ് ഇൻസുലിൻ കണ്ടുപിടിച്ചതെന്ന ധാരണയാണ് ശാസ്ത്രജ്ഞരും മെഡിക്കൽ ചരിത്രകാരന്മാരും ഉൾപ്പെടെയുള്ളവർ പൊതുവായി അംഗീകരിക്കുന്നത്. 

എന്നാൽ തുടക്കം മുതലേ ഫ്രെഡറിക് ബാന്റിംഗിന് എല്ലാത്തിനെയും കുറിച്ചുള്ള വ്യക്തമായ ആശയം ഉണ്ടായിരുന്നു.1921-ൽ തന്നെ ചാൾസ് ബെസ്റ്റുമായി ചേർന്ന് നായ്ക്കളിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ മക്ലയോഡിനെ  ബാന്റിങ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. മക്ലിയോഡ്, ജെയിംസ് കോളിപ്പ്  എന്നിവരുമായി പരീക്ഷണ ലാബിൽ വച്ച് പല തവണ ഏറ്റുമുട്ടലുകളുമുണ്ടായിട്ടുണ്ട്.

ടൊറന്റോയിൽ ബാന്റിംഗിന് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഇൻസുലിന് നോബൽ സമ്മാനം ലഭിക്കുമെന്ന് അറിയാമായിരുന്നതിനാൽ, ഇൻസുലിൻ കണ്ടുപിടിച്ചയാളെന്ന നിലയിൽ ബാന്റിംഗിനെ സ്വദേശത്തും വിദേശത്തും ആദരിക്കാൻ അവർ കഠിനമായി തന്നെ പരിശ്രമിച്ചു.

എന്നാലും മക്ലിയോഡിന്റെയും കോളിപ്പിന്റെയും സംഭാവനകളില്ലാതെ ബാന്റിംഗിന്റെയും ബെസ്റ്റിന്റെയും ഗവേഷണങ്ങൾ ലക്ഷ്യത്തിലെത്തില്ല എന്ന പ്രചരണം ഇവർക്ക് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായി.

മറ്റ് തൊഴിലാളികളെ ഇവർ ഒപ്പം കൂട്ടി. തങ്ങളുടെ കഴിവിൽ നിർണായക മുന്നേറ്റമാണ് അവർ നടത്തിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റങ്ങൾ അളക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ ഇവർ സഹായിച്ചു .

ഇൻസുലിൻ നോബൽ സമ്മാന പ്രഖ്യാപനം ഉണ്ടാക്കിയ പുകിലുകൾ ചെറുതൊന്നുമല്ല. 1923-ലെ ശരീരശാസ് വൈദ്യശാസ്ത്രം എന്നീ മേഖലയിലെ സംഭാവനകൾക്കുള്ള നൊബേൽ സമ്മാനത്തിനായുള്ള നാമ നിർദ്ദേശ ചർച്ചയിൽ, സ്വീഡനിലെ കരോലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ കമ്മിറ്റി, മക്ലിയോഡിന്റെ മാർഗനിർദേശം തേടാതെ ബാന്റിംഗിന് ഇൻസുലിൻ നിർമിക്കാൻ  ആവില്ലെന്ന നിഗമനത്തിലെത്തി.

. 1923-ലെ നൊബേൽ സമ്മാനം ബാന്റിംഗും മക്ലിയോഡും ഒരുപോലെ പങ്കിട്ടു. പുരസ്‌കാരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബഹുമതികളിലൊന്നായിരുന്നു ഇരുവരും പങ്കിട്ടത്‌. ചൂട് പിടിച്ച വിവാദങ്ങൾക്ക് അണയ്ക്കാൻ വലിയ പ്രയാസം തന്നെയായിരുന്നു.

വിവാദങ്ങളെ ദുർബലമാക്കാൻ ബാന്റിംഗ് തന്ത്രങ്ങൾ മെനഞ്ഞു. അങ്ങനെ ബെസ്റ്റിനെ ആദരിക്കണമായിരുന്നുവെന്നും തനിക്ക് ലഭിച്ച സമ്മാനത്തുക തന്റെ യുവ പങ്കാളികൾക്ക് കൂടി തുല്യമായി വിഭജിക്കുമെന്നും ബാന്റിംഗ്  ഉടൻ പ്രഖ്യാപിച്ചു. സമ്മാനത്തുക തുല്യമായി വിഭജിച്ചു നൽകി മുഖം രക്ഷിച്ചു. 

ബെസ്റ്റും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന്, മക്ലിയോഡ് അവാർഡിന് അർഹനല്ലായെന്നും അവാർഡ് ബാന്റിംഗിനും ബെസ്റ്റിനുമായിരുന്നു നൽകേണ്ടിയിരുന്നത് എന്ന  വാദവുമായി രംഗത്ത് വന്നിരുന്നു. ബാന്റിംഗും ബെസ്റ്റും ചേർന്നാണ് ഇൻസുലിൻ കണ്ടുപിടിച്ചതെന്ന വീക്ഷണമാണ് ജനമനസ്സുകളിൽ ഉണ്ടായിരുന്നത്.

സഹപ്രവർത്തകർക്ക് കൂടി കിട്ടേണ്ടിയിരുന്ന പുരസ്‍കാരം തന്റെ ഇഷ്‌ടക്കാരനൊപ്പം ബാന്റിംഗ് കൈക്കലാക്കിയെന്നത് പച്ച പരമാർത്ഥം. വാസ്തവം മറച്ചു വെച്ച്‌ വർഷങ്ങളായുള്ള പ്രചരണത്തിലൂടെ മക്ലിയോഡും കോലിപ്പും വിസ്മരിക്കപ്പെട്ട മനുഷ്യരായി മാറിയെന്നത് മറ്റൊരു ചരിത്രം.

ദിലീപിനെതിരെ നാളെ രഹസ്യമൊഴി രേഖപ്പെടുത്തും


Author
Sub-Editor

NAYANA VINEETH

No description...

You May Also Like