ഇന്ന് ലോക യു എഫ് ഒ ദിനം

വിശദീകരിക്കാൻ സാധികാത്ത ആകാശ പ്രതിഭാസങ്ങളെ യു എഫ് ഓ അഥവാ അണൈഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജെക്ട്സ് എന്നാണ് അറിയപ്പെടുന്നത്. 

യു എഫ് ഒ എന്നാൽ ആകാശത്ത് കാണപ്പെടുന്ന തിരിച്ചറിയപെടാത്ത വസ്തുക്കളാണ്.  വിശദീകരിക്കാൻ സാധികാത്ത ആകാശ പ്രതിഭാസങ്ങളെ യു എഫ് ഓ അഥവാ അണൈഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജെക്ട്സ് എന്നാണ് അറിയപ്പെടുന്നത്. ഇവ അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പേടകങ്ങൾ ആണെന്നും അജ്ഞാത ജീവിയാണെന്നുമൊക്കെ വാദങ്ങളുണ്ട്. 

ജനങ്ങളിൽ ഇവയെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കാനും ഇതേപ്പറ്റി നിരീക്ഷിക്കാനും വേണ്ടിയാണ്  ലോക യു.എഫ്.ഓ ദിനം ആചരിക്കുന്നത്. ചിലർ ജൂലൈ 2ന് ഈ ദിനമായി ആചരിക്കുമ്പോൾ മറ്റു ചിലർ ജൂൺ 24നാണ് ആചരിക്കുന്നത്. യു എസ് വ്യോമയാന സേനറോസ്‌വെല്ലിൽ വെച്ച് 1947 ജൂലൈ 2ന്  നേരിട്ട യു എഫ് ഓ സാന്നിധ്യത്തിന്റെ സ്മരണാർത്തം ആണ് ഈ ദിനം ആചരിക്കുന്നത്. 

എന്നാൽ, ഇതുവരെ യുഎഫ്ഓകളെ പറ്റി ഔദ്യോഗിക വിശദ്ധീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത്തരത്തിൽ പറക്കുന്ന തിരിച്ചറിയപ്പെടാത്ത വസ്തുക്കൾ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അന്യഗ്രഹത്തിൽ നിന്നെന്ന് പറയപ്പെടുന്ന പറക്കും തളികകളും മറ്റും എന്ന രീതിയിൽ വീഡിയോകളും  പ്രചരിക്കുന്നുണ്ട്.

ഇങ്ങനെയുള്ള വീഡിയോകളും ഫോട്ടോകളും ഔദ്യോഗികമായി പുറത്ത് വിടുന്നത് അമേരിക്കൻ ഏജൻസിയായ പെന്റഗൺ ആണ്. ഇത്തരത്തിൽ അടുത്തിടെ പെന്റഗൺ പുറത്ത്  വിട്ട ഒരു വീഡിയോയിൽ  കറുത്ത നിറത്തിലുള്ള ഒരു തളിക രൂപം അതിവേഗത്തില്‍ തെന്നി മാറുന്നത് വ്യക്തമായി കാണാം. പെന്റഗൺ  യുഎഫ്ഓകളെപ്പറ്റി പഠിക്കാനായി 2007 മുതൽ ഒരു പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഗവേഷണം 2012ൽ അവസാനിപ്പിക്കുകയായിരുന്നു.

തളരാത്ത പോരാളികളുടെ ദിനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like