കുറയാതെ തുറക്കില്ല; ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം നാളെ
- Posted on July 05, 2021
- News
- By Sabira Muhammed
- 292 Views
നിയന്ത്രണങ്ങൾ തുടരണമെന്നാണ് യോഗത്തിൽ പോലീസും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത്.

ഒരാഴ്ച കൂടി സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇളവുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നാളെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് ചേർക്കുന്നുണ്ട്. നാളെ വൈകീട്ടുള്ള വാർത്താസമ്മേളനത്തിലാവും പുതിയ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുക.
സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എങ്കിലും ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ തുടരണമെന്നാണ് യോഗത്തിൽ പോലീസും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ നാളെ ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക.
മഞ്ഞക്കൊന്ന ഉന്മൂലനത്തിന് മുൻകൈ എടുത്ത് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും പാരിസ്ഥിതിക പ്രവർത്തകരും