പൃഥ്വിരാജിന്റെ 'ഭ്രമം'; മലയാളത്തിലെ ആദ്യ 'ഹൈബ്രിഡ്' റിലീസ്

ഹോളിവുഡില്‍ മുൻ വര്‍ഷങ്ങളില്‍ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്‍റെ 'രാധെ' ആണ്

തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന 'ഹൈബ്രിഡ് റിലീസ്' മലയാളത്തിലേക്കും. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ മുന്‍പ് പരീക്ഷിച്ചിട്ടുള്ള രീതിയില്‍ റിലീസ് ചെയ്യാന്‍ എത്തുന്ന ആദ്യ മലയാളചിത്രം പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമം' ആണ്.

ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആണ് ചിത്രം. അതേദിവസം തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം പുറത്തിറങ്ങും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോളിവുഡില്‍ മുൻ വര്‍ഷങ്ങളില്‍ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്‍റെ 'രാധെ' ആണ്. ആഗോള തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത് ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ 5 എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു.

ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി'

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like