മലയാളികളുടെ ഇടയിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നു... കാരണം എന്ത്?

 ക്യാൻസറുകളിൽ കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് സ്തനാർബുദമാണ്.

 മലയാളികളുടെ ഇടയിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.ഒന്നാമത്തെ കാരണം കേരളത്തിൽ പ്രായമുള്ളവരുടെ എണ്ണം കൂടുതലാണ്, അപ്പോൾ സ്വാഭാവികമായും ഇവരുടെ ഇടയിൽ ക്യാൻസർ രോഗവും വർദ്ധിക്കുന്നു.രണ്ടാമത്തെ കാരണം പരിശോധനകൾ മൂലം കൂടുതൽ കേസുകൾ കണ്ടെത്തുന്നതാണ്.മൂന്നാമത്തെയും പ്രധാനമായ കാരണം ആയി പറയാവുന്നത് പാൻ പുകയില എന്നിവയുടെ ഉപയോഗം,അന്തരീക്ഷ മലിനീകരണം,കീടനാശിനികളുടെ പ്രയോഗം,റേഡിയേഷൻ പ്രശ്നങ്ങൾ തുടങ്ങി നമ്മുടെ ലൈഫ് സ്റ്റൈലിൽ വന്ന മാറ്റങ്ങളാണ്.

 ക്യാൻസറുകളിൽ കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് സ്തനാർബുദമാണ്. മുമ്പ് 40കഴിഞ്ഞവരിലായിരുന്നു സ്തനാർബുദം വരുന്നതെങ്കിൽ ഇപ്പോൾ 25 വയസ്സുള്ളവരിലും  സ്തനാർബുദം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗർഭാശയ ക്യാൻസറുകളെക്കാൾ കൂടുതലായി സ്താനാർബുദം റിപ്പോർട്ട് ചെയ്യുന്നുണ്ട്.ആർത്തവം നേരത്തെ ആകുന്നവരിലും ആർത്തവ പ്രശ്നങ്ങൾ കൂടുന്നവരുടെ ഇടയിലും ക്യാൻസർ രോഗം വർധിക്കുന്നുണ്ടോ എന്ന് പഠിക്കേണ്ടതുണ്ട്.

ക്യാൻസർ ചികിത്സ നൽകുന്നതിനേലും  ബുദ്ധിമുട്ട് രോഗിയെയും ബന്ധുക്കളെയും സമൂഹത്തെയും ഇതിനെക്കുറിച്ച് ബോധവൽക്കരിക്കുന്നതാണ്. ക്യാൻസർ പൂർണമായും മാറിയാലും   രോഗിയോ സമൂഹമോ   ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല.എന്നാൽ മികച്ച പരിശോധന മാർഗ്ഗങ്ങൾ,ചികിത്സകൾ, മരുന്നുകൾ ചികിത്സാ പദ്ധതികൾ ഇതെല്ലാം നമുക്കുണ്ട്.


കടപ്പാട്- സമദർശി



ഹൃദയാഘാതം വന്നാൽ എങ്ങനെ നേരിടാം ...

https://www.enmalayalam.com/news/6n8NoK6J

Author
No Image

Naziya K N

No description...

You May Also Like