പ്രണവ് മോഹൻലാൽ ചിത്രം; 'ഹൃദയ'ത്തിൻറെ ട്രെയിലർ പുറത്ത് വിട്ട് മോഹൻലാൽ
- Posted on November 18, 2021
- Cine-Bytes
- By Sabira Muhammed
- 265 Views
ഫേസ്‍ബുക്കിലൂടയാണ് താരം ട്രെയിലർ ലോഞ്ച് ചെയ്തത്
വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം 'ഹൃദയ'ത്തിൻറെ ട്രെയിലർ പുറത്ത് വിട്ട് മോഹൻലാൽ. ഫേസ്‍ബുക്കിലൂടയാണ് താരം ട്രെയിലർ ലോഞ്ച് ചെയ്തത്. ദർശന രാജേന്ദ്രനും പ്രണവും അഭിനയിച്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാൽ ട്രെയിലറിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.
ഹിഷാം അബ്‍ദുൾ വഹാബ് ആണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ സംഗീത സംവിധായകൻ. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആൻറണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ.