ചന്ദ്രനിലെ അജ്ഞാത ഭാരക്കാരനെ കണ്ട് അമ്പരന്ന് നാസ !

ഒരുപക്ഷേ ഇത് 400 കോടി വര്‍ഷം മുന്‍പ്  സംഭവിച്ചതാകാം.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള എയ്‌ക്കെന്‍ തടം എന്നറിയപ്പെടുന്ന ഭാഗത്ത് സൗരയൂഥത്തിൽ കണ്ടെത്തിയിട്ടുള്ളവയില്‍ വച്ച്‌ ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നാണുള്ളത്. ഇതിന്റെ വലിപ്പം ഏകദേശം 2500 കിലോമീറ്ററാണ്. അതായത് ചന്ദ്രന്റെ കാല്‍ ഭാഗത്തോളം വരും വലുപ്പം. ഈ ഗര്‍ത്തത്തില്‍ എന്താണെന്ന് ഇന്നും ആര്‍ക്കും കണ്ടെത്താനായിട്ടില്ല. അടുത്തിടെ ചന്ദ്രനെ ചുറ്റുന്ന ചില പേടകങ്ങളില്‍ നിന്നുള്ള വിവരം ശേഖരിച്ചു പരിശോധിച്ച ഗവേഷകര്‍ എയ്‌ക്കെന്‍ തടാകത്തിലെ ഗര്‍ത്തത്തില്‍ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അതിനാകട്ടെ അതിഭയങ്കര ഭാരവും. ഈ ഭാരം കാരണമാണ് വര്‍ഷങ്ങളായി  ചന്ദ്രനിലെ ഗുരുത്വാകര്‍ഷണ ബലത്തില്‍ പോലും പല പ്രശ്‌നങ്ങളുമുണ്ടാകുന്നത്. 

നാസയുടെ ഗ്രെയില്‍ മിഷന്‍, ലൂണാര്‍ റെക്കോണസെന്‍സ് ഓര്‍ബിറ്റര്‍ എന്നിവ വഴി ലഭിച്ച ഡേറ്റയാണ് ഇത്തരത്തില്‍ 'ഒളിച്ചിരിക്കുന്ന' വസ്തുവിനെപ്പറ്റി അറിയാന്‍ ഗവേഷകരെ സഹായിച്ചത്. ഗ്രെയില്‍ മിഷന്‍ വഴി ചന്ദ്രന്റെ ആന്തരിക ഘടനയെപ്പറ്റിയും അറിയാം. അങ്ങനെയാണ് 2.18 ക്വിന്റില്യന്‍ ഭാരം വരുന്ന വസ്തുവാണ് അവിടെ ഒളിച്ചിരിപ്പുള്ളത് എന്ന് കണ്ടെത്തിയത്. ഏകദേശം 300 കിലോമീറ്റര്‍ ആഴത്തില്‍ ഒളിച്ചിരിക്കുകയാണ് ഈ അജ്ഞാത 'ഭാരക്കാരന്‍'. ഇതാണു ചന്ദ്രനെ 800 മീറ്റര്‍ വരെ താഴേക്ക് ഇപ്പോള്‍ വലിച്ചുകൊണ്ടു പോകുന്നത്.  ഇത് പണ്ടൊരിക്കല്‍ ചന്ദ്രനില്‍ വന്നിടിച്ച ഛിന്നഗ്രഹങ്ങളിലൊന്നിന്റെ ഭാഗം ചന്ദ്രനില്‍ തറഞ്ഞു കയറിയതായിരിക്കാമെന്നതാണു എന്നാണ് പ്രധാന വാദം. എന്നാൽ മറ്റൊരു കൂട്ടരുടെ വാദം അഗ്‌നിപര്‍വതങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരു കാലത്ത് നിറയെ അഗ്‌നിപര്‍വതങ്ങളായിരുന്നു ചന്ദ്രനില്‍. അതുവഴി വന്‍തോതില്‍ ടൈറ്റാനിയം ഓക്‌സൈഡും ചന്ദ്രന്റെ മാന്റിലിലുണ്ട്. ചന്ദ്രനില്‍ ഒഴുകിപ്പരന്ന മാഗ്മ തണുത്തുറഞ്ഞു കട്ടിയായതാകാം ഇതെന്നാണ് വാദം. എന്തൊക്കത്തെന്നെയാണെങ്കിലും ഒരു കാര്യത്തില്‍ സംശയമില്ല ചന്ദ്രന്റെ കോര്‍ ഭാഗം തിളച്ചു മറിഞ്ഞിരിക്കുകയല്ല. അങ്ങനെയെങ്കില്‍ ഈ അജ്ഞാതവസ്തു എന്നേ അതിലേക്ക് ഉരുകിചേരേണ്ടതായിരുന്നു.


പതിവായി മുഖത്ത് ഇടികിട്ടുന്ന ട്രംപിന്റെ പ്രതിമ

Author
Sub-Editor

Sabira Muhammed

No description...

You May Also Like