ഡ്രോൺ ആക്രമണം ; ഹൂതികള്‍ക്ക് യുഎഇയുടെ മുന്നറിയിപ്പ്

യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആക്രമണത്തെ അപലപിച്ചു 

ദുബായ്: അബുദാബിയില്‍ കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പു നൽകി യു എ ഇ. യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആക്രമണത്തെ അപലപിച്ചു.

അബുദാബിയിലെ ചില സിവിലിയന്‍ ഓയിൽ ഇന്‍സ്റ്റാളേഷനുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ഹീനമായ ആക്രമണം യു എ ഇ അധികൃതര്‍ വേണ്ട വിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യായീകരിക്കാനാകാത്ത ക്രിമിനല്‍ ആക്രമണമാണ് നടന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സായിദ് അല്‍-നഹ്യാനും പറഞ്ഞു.''ഇന്ന് യു എ ഇ മണ്ണിലെ സിവിലിയന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂത്തി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു... ഈ കുറ്റകരമായ ആക്രമണം ശിക്ഷിക്കപ്പെടാതെ പോകില്ല,'' എന്നും  അദ്ദേഹം പറഞ്ഞു.

യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമിക്കാറുണ്ട്. എന്നാല്‍ ഇതില്‍ അപൂര്‍വ്വമായി മാത്രമാണ് ആളപായം ഉണ്ടാകാറുള്ളത്. ഇതിന് മുമ്പ് യു എ ഇയില്‍ ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല.

അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like