ചൈനയെ ഞെട്ടിച്ച് കോവിഡ് വ്യാപനം; പുതിയ ഡെല്‍റ്റ വകഭേദത്തിന്റെ പ്രഭവകേന്ദ്രം സ്‌കൂളുകള്‍

പുതിയ സാഹചര്യത്തില്‍ പ്രശ്‌നമായത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എത്തും മുമ്പേ തുറന്നതാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു

സ്‌കൂളുകളാണ് ചൈനയിലാകെ ഭീതിപരത്തിയ പുതിയ കോവിഡ് വ്യാപനത്തിന് കാരണമെന്ന് റിപ്പോർട്ട്. പുതിയ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് കിഴക്കന്‍ പ്രവിശ്യയായ ഫ്യൂജിയാനിലെ മുപ്പത് ലക്ഷം പേര്‍ താമസിക്കുന്ന പുറ്റിയാന്‍ നഗരത്തിലും പരിസരങ്ങളിലുമാണ്. ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്  ഇവിടെയുള്ള പ്രൈമറി സ്‌കൂള്‍ ആയിരുന്നു വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ്. 

വീടുകളിലെ വൃദ്ധരിലേക്കും മറ്റുമാണ്  വാക്‌സിന്‍ എടുക്കാത്ത കുട്ടികളില്‍നിന്നും രോഗം പടര്‍ന്നത്. സമാനമായ ഭീഷണി സമീപ നഗരങ്ങളിലെ സ്‌കൂളുകളും ഉയര്‍ത്തുന്നുവെന്നാണ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ക്ക് പകരം വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പ്രശ്‌നമായത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എത്തും മുമ്പേ തുറന്നതാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like