പുലയരുടെ രാജാവിന്റെ ഓർമ്മക്കിന്ന് 80 വയസ്സ്

ലോകത്ത് എവിടെയൊക്കെ മനുഷ്യന് നീതി നിഷേധിക്കപ്പെടുന്നുവോ അവിടെയെല്ലാം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കും.

'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. കേരളത്തില്‍ ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച വാക്കുകള്‍.പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ അയ്യങ്കാളിയുടെ ഓർമ്മക്ക് ഇന്ന് 80 വയസ്സ്. 

ദിവാന്റെ വസ്ത്രധാരണത്തിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതില്‍ കടുക്കനിട്ടും മനുഷ്യാവകാശങ്ങള്‍ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്തജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച അയ്യങ്കാളി, കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ്.

സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893 ല്‍ രാജപാതയിലൂടെ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു.

വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ കാര്‍ഷകരെ അണിചേര്‍ത്ത് നടത്തിയ പണിമുടക്ക് സമരം ചരിത്രമായി. ജാതി കോടതികള്‍ക്കെതിരെ, സമുദായ കോടതി എന്ന ബദല്‍ മാതൃകയുണ്ടാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനുമായി എക്കാലവും നിലകൊണ്ടു.

ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും ഹിന്ദുമതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി എതിര്‍ക്കുകയും ചെയ്തു അയ്യങ്കാളി നീതി നിഷേധിച്ച് അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു. ലോകത്ത് എവിടെയൊക്കെ മനുഷ്യന് നീതി നിഷേധിക്കപ്പെടുന്നുവോ അവിടെയെല്ലാം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കും.

എവറസ്റ്റ് കയറി കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like