പുത്തൻ പരിഷ്‌ക്കാരവുമായി യൂട്യൂബ് !

ഡിസ്‌ലൈകുകൾ ദുഃസ്വപ്നയ യുട്യൂബേഴ്സിന് ആശ്വാസമായിട്ടാണ് യൂട്യൂബിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത് .

പല യുട്യൂബേഴ്സിന്റേയും ദുഃസ്വപ്‌നമാണ് ഡിസ്‌ലൈക്കുകള്‍ . പലപ്പോഴും പലരെയും ടാര്‍ഗെറ്റ് ചെയ്ത് ഡിസ്‌ലൈക്ക് കാമ്പയിനുകള്‍ തന്നെ നടക്കാറുണ്ട്. ഇങ്ങനെ ഡിസ്‌ലൈകുകൾ ദുഃസ്വപ്നയ യുട്യൂബേഴ്സിന് ആശ്വാസമായിട്ടാണ് യൂട്യൂബിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത് . വിഡിയോയ്ക്ക് എത്ര ഡിസ്‌ലൈക്കുകള്‍ കിട്ടിയെന്നത് പൊതുജനങ്ങള്‍ക്ക് കാണാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത . വിഡിയോകള്‍ കാണുന്നവര്‍ക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നതിനുള്ള അവസരം ഇപ്പോഴുള്ളതുപോലെ തന്നെയുണ്ടാകുമെങ്കിലും  യുട്യൂബ് സ്റ്റുഡിയോയിലെ ഡിസ്‌ലൈക്കുകള്‍ മാത്രമേ കാണാനാവൂ . 

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ ഫീച്ചറിനെക്കുറിച്ച് എതിരഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആളുകളുടെ യഥാര്‍ത്ഥത്തിലുള്ള പ്രതികരണം മറച്ചുവെക്കാൻ മാത്രമേ പുതിയ ഫീച്ചർ ഉപകരിക്കൂ എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം .

ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, ഇത് 'സന്തോഷത്തിന്‍റെ നാട് '



Author
Sub-Editor

Sabira Muhammed

No description...

You May Also Like