അന്താരാഷ്ട്ര വനിതാ ഇൻസ്പിറേഷണൽ അവാർഡിൽ ‌ഒരു മലയാളിയും

മനശക്തി കൊണ്ടു നേടിയ അംഗീകാരം

ലോകം ഇക്കുറി  അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കപ്പെടുമ്പോൾ ലക്ഷദ്വീപിലെ അന്ത്രോത് ദ്വീപിനും ആഘോഷത്തിന്റെ ദിനങ്ങളാണ്.ആ കൊച്ചു പട്ടണത്തിന്റെ ഖ്യാതി ലോകമെങ്ങും ഉയർത്തിയ ഒരു പെണ്കുട്ടിയുടെ പേരിൽ അഭിമാനിക്കുകയാണ് അന്ത്രോത്തുകാർ.ശാരീരികമായി വളരെയധികം പ്രയാസങ്ങൾ നേരിടുമ്പോളും തോറ്റു കൊടുക്കാൻ നിൽക്കാതെ മനസ്സിന്റെ ഇച്ഛാ ശക്തികൊണ്ട് മാത്രം തന്റെ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് സധൈര്യം മുന്നോട്ടു പോവുന്ന റാബിയ ബീബിയാണ് ക്യാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വനിതാ ഇൻസ്പിറേഷണൽ അവാർഡിന് അർഹയായി കൊണ്ട് ഒരു നാടിന്റെ സന്തോഷമായത്.ലക്ഷദ്വീപിലെ തന്നെ ആദ്യ വനിതാ അവാർഡ് ജേതാവാണ് റാബിയ.

തന്നെ തളർത്താൻ ഉതകുന്ന അനുഭവങ്ങൾ ഈ കുഞ്ഞു ജീവിതത്തിനിടയിൽ ഉണ്ടായിട്ടും അവയെ എല്ലാം തരണം ചെയ്ത് തളർന്നിരിക്കുന്ന ജീവിതങ്ങൾക്ക് പ്രചോദനമാവുകയാണ് സ്വന്തം ജീവിതത്തിലൂടെ റാബിയ ബീബി.സ്വന്തം അനുഭവകഥകൾ മറ്റുള്ളവർക്ക് കൂടി പകർന്നു നൽകി കൊണ്ട് ലക്ഷദ്വീപിലെ ആദ്യ മോടിവഷണൽ സ്‌പീക്കർ എന്ന പേരും ഇതിനോടകം റാബിയ ബീബി സ്വന്തമാക്കിയിരിക്കുന്നു.


അപ്രതീക്ഷിതമായ അസുഖങ്ങളും അപകടങ്ങളും തന്റെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ തളർത്താൻ ശ്രമിച്ചപ്പോൾ അചഞ്ചലമായ മനോധൈര്യത്തോടെ ജീവിതത്തെ മുന്നോട്ട് നയിച്ചതിനും ആ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനവുന്നതിനും കൂടെയാണ് റാബിയ ബീബി ഗ്ലോബൽ ഇൻസ്പിറേഷണൽ അവാർഡിന് അർഹയായത്. മാർച്ച് 8 ലോക വനിതാദിനത്തിൽ ജയ്‌പൂരിൽ വെച്ചു നടക്കുന്ന ചടങ്ങിൽ റബിയാബീബി പുരസ്‌കാരം ഏറ്റു വാങ്ങും. പല മേഖലകളിലായി പ്രചോദനം നൽകുന്ന നൂറു വനിതാ രത്നങ്ങൾ കണ്ടെത്തി അർഹർക്ക് നൽകുന്ന ഈ അവാർഡിന് അർഹയായ റാബിയ ബീബി അന്ത്രോത് ഗവർമെന്റ് സ്കൂളിൽ സമഗ്ര ശിക്ഷാ അഭയാന്റെ കീഴിൽ ഡാറ്റ എന്ററി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. പല ട്രസ്റ്റുകളുടെ കീഴിലായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതോടൊപ്പം തന്റെ സ്വപ്നമായ സിവിൽ സർവീസ് പരീക്ഷയിലേക്ക് സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു.


വയനാട് ജില്ലയ്ക്ക് പുത്തൻ ഉണർവിൽ നീന്തൽ പരിശീലന കേന്ദ്രം.

Author
Sub-Editor

Sabira Muhammed

No description...

You May Also Like