'സ്റ്റാർ' ചിത്രത്തിന്റെ സെൻസര്‍ പൂര്‍ത്തിയായി

 പൃഥ്വിരാജ്  ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയാണ് സ്റ്റാര്‍. സിനിമയുടെ സെൻസര്‍ പൂര്‍ത്തിയായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഡോമിന്‍ ഡി സില്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍  തന്നെ റിലീസ് ചെയ്യും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. പൃഥ്വിരാജ്  ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

സാനിയ ബാബു, ശ്രീലക്ഷ്‍മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു മുഖ്യ വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‍ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

കരീന കപൂർ ഖാൻ ത്രില്ലർ സിനിമ നിർമ്മാതാവാകാൻ ഒരുങ്ങുന്നു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like