മലവെളളപ്പാച്ചിൽ; തിരുവനന്തപുരത്ത് എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പടെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് തുടരുന്നു. മലവെളളപ്പാച്ചിലിൽ വെള്ളറട കുരിശുമല അടിവാരത്ത് വീടുകളില്‍ വെള്ളം കയറി. ഇതേതുടർന്ന് എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.  പലയിടങ്ങളിലും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും വെള്ളത്തിനടയിലായി. ആര്യനാട് കൊക്കോട്ടേല ആയിരവല്ലി ക്ഷേത്രത്തിന് സമീപം ഉരുള്‍പൊട്ടിയെന്നാണ് സംശയം.

ജില്ലയില്‍ വിതുര, പാലോട്, നെടുമങ്ങാട് മേഖലകളില്‍ മഴ തുടരുകയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പടെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുന്നിലെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ വീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു.

വിനാശകാരിയായ പുതിയ കോവിഡ് വകഭേദം ‘ഒമൈക്രോൺ’

Author
Sub-Editor

Sabira Muhammed

No description...

You May Also Like