സ്ഥിരമായി മർദ്ദനമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ അധികൃതര്‍ നീക്കം ചെയ്തു.

മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ പതിവായി ട്രംപിന്റെ പ്രതിമയെ ആക്രമിക്കാറുണ്ട്. പ്രതിമയില്‍നിന്ന് മെഴുക് അടര്‍ത്തിയെടുക്കുകയും മുഖത്തേക്ക് ഇടിക്കുകയും പതിവായിരുന്നു. മുഖത്താണ് കൂടുതല്‍ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്.

ടെക്‌സാസിലെ ലൂയിസ് തുസാദ്‌സ് വാക്‌സ് വര്‍ക് മ്യൂസിയത്തില്‍നിന്ന് മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ മെഴുകുപ്രതിമ അധികൃതര്‍ നീക്കം ചെയ്തു. വരുന്നവരും പോകുന്നവരും ഇടിക്കുന്നത് പതിവായതോടെയാണ് അധികൃതര്‍ പ്രതിമ മ്യൂസിയത്തില്‍നിന്ന് നീക്കം ചെയ്തത് സ്‌റ്റോറേജ് മുറിയിലേക്ക് മാറ്റിയത് . പ്രതിമക്ക് നേരെ ആക്രമണം ശക്തമായതോടെയാണ് പ്രതിമ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചതായി സാന്‍ ആന്‍േറാണിയോ എക്‌സ്പ്രസ് ന്യൂസ് റിപോര്‍ട് ചെയ്തു. 

നീക്കം ചെയ്ത  പ്രതിമ ഉടന്‍തന്നെ മ്യൂസിയത്തില്‍ തിരിച്ചെത്തിക്കില്ലെന്നാണ് വിവരം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ  മ്യൂസിയത്തില്‍  സ്ഥാപിച്ചതിന് ശേഷമാകും ട്രംപിന്റെ പ്രതിമ പുനഃർസ്ഥാപിക്കുക . മുൻപ് യുഎസ് പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷിന്റെയും ബറാക് ഒബാമയുടെയും പ്രതിമകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. യുഎസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ പതിവായി ട്രംപിന്റെ പ്രതിമയെ ആക്രമിക്കാറുണ്ട്. പ്രതിമയില്‍നിന്ന് മെഴുക് അടര്‍ത്തിയെടുക്കുകയും മുഖത്തേക്ക് ഇടിക്കുകയും പതിവായിരുന്നു. മുഖത്താണ് കൂടുതല്‍ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്.

ഇന്ത്യക്ക് വിലക്കുമായ് ന്യൂസിലന്‍ഡ് !

Author
Sub-Editor

Sabira Muhammed

No description...

You May Also Like