അന്നവളെഴുതിയ പ്രണയലേഖനം ആഗ്രഹിച്ചപോലെ ഇന്ന് വൈറലായി; വിസ്മയ നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാവുന്നു

അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല.  കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ  post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു.... 

ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ രണ്ട് വര്‍ഷം മുന്‍പ് നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയായി അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ ഇക്കാര്യം  വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് പങ്കുവച്ചത്. കാളിദാസും വിസ്മയയുടെ മരണത്തില്‍ വേദന പങ്കുവച്ച് രംഗത്തെത്തി. 

അരുണിമ പങ്കുവെച്ച കുറിപ്പ് 

രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്.....,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും  share ചെയുന്നു.... post viral ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ call ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു....😇 അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ,  അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല.  കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ  post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു.... 

ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ Viral  ആയി 

കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.

പ്രണയ കവിക്ക് വിട

Author
Sub-Editor

Sabira Muhammed

No description...

You May Also Like