നിപയിൽ ആശ്വാസം; പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെ​ഗറ്റീവ്

48 പേരെയാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുള്ളത്

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ള പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെ​ഗറ്റീവ്. ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ്.  നിലവിൽ എട്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 

48 പേരെയാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ ലാബിൽ വരെ എല്ലാവരുടേയും സാംപിൾ ഇന്ന്  പരിശോധിക്കും. എല്ലാവരെയും ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ കിടത്തും.

നിപ വൈറസ്; കൂടുതൽ നടപടികളിലേക്ക് ആരോഗ്യവകുപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like