മുഖ്യമന്ത്രിക്ക് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ആദ്യ മന്ത്രിസഭാ യോഗവും ചേരും.

രണ്ടാം പിണറായി സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ചാണ് ആശംസ നേർന്നത്.  കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങൾക്കൊപ്പം  ഓൺലൈൻ ആയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കുകൊള്ളുന്നതെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് മൂന്നരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. അതിന് ശേഷം ആദ്യ മന്ത്രിസഭാ യോഗവും ചേരും.

ചരിത്ര തുടർഭരണ പ്രതിജ്‌ഞ ഇന്ന്‌ 3.30 ന്

Author
Sub-Editor

Sabira Muhammed

No description...

You May Also Like