ഈ നാട്ടിലെ പുരുഷന്മാർ ഇണയെ കണ്ടെത്താനായി സ്ത്രീകളെ പോലെ അണിനൊരുങ്ങും.. !!!

ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം പുരുഷന്മാരെല്ലാം സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങുന്നതാണ്. കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി നീട്ടി വളര്‍ത്തി, ചായം പൂശി അവര്‍ ഒരുങ്ങി നടക്കും

മധ്യ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും താമസിക്കുന്ന ഫുലാനി വംശജരുടെ ചെറിയ ഉപഗ്രൂപ്പാണ് വോഡാബെ ഗോത്രക്കാര്‍. ഒരു സ്ഥലത്ത് അധികം ദിവസം താമസിക്കാറില്ല ഇക്കൂട്ടർ . ഇവരുടെ പ്രധാന ഉപജീവന മാർഗം  കന്നുകാലി പരിപാലനമാണ്. ഇവരുടെ പരമ്ബരാഗത ഉത്സവമാണ് ജെറുവോള്‍. സെപ്റ്റംബര്‍ മാസം അവസാനത്തോടെയാണ് ഈ ഉത്സവം നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച്‌ പല ചടങ്ങുകളും ആചാരങ്ങളും നടക്കുന്നു.

ഗോത്ര വംശജരെല്ലാം അന്ന് ഒരുമിച്ചു കൂടും.. പ്രത്യേക യോഗങ്ങള്‍ ചേരും. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍, വിവാഹം ഉറപ്പിക്കല്‍, സ്ത്രീധനം കൈമാറല്‍, പരസ്പരം സാമ്ബത്തികമായി സഹായിക്കല്‍, പുതിയ ഇണയെ കണ്ടെത്തല്‍ എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന ചടങ്ങുകളും നടത്താന്‍ ഇവര്‍ തെരഞ്ഞെടുത്തിരുന്നത് ജെറുവോള്‍ ഉത്സവ സമയത്താണ്. ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണം പുരുഷന്മാരെല്ലാം സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങുന്നതാണ്. കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി നീട്ടി വളര്‍ത്തി, ചായം പൂശി അവര്‍ ഒരുങ്ങി നടക്കും.സ്ത്രീകളെ ആകര്‍ഷിക്കലാണ് മുഖ്യ ഉദ്ദേശം . പുരുഷന് ഏതെങ്കിലും സ്ത്രീയുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞാല്‍ അവരെ സ്വന്തമാക്കാം.

പുതിയ ഭര്‍ത്താവിനെയോ ഭാര്യയെയോ കണ്ടെത്തിയാല്‍ ഇവരുടെ മുന്‍ ഭര്‍ത്താവും മുന്‍ ഭാര്യയുമൊക്കെ ഇവരെ വിട്ടു പൊയ്‌ക്കോണം. പുതിയ ഇണയോടൊപ്പമായിരിക്കും പിന്നെ ജീവിതം. ഉത്സവ സമയത്ത് പരസ്പരം ഇഷ്ടപ്പെട്ട് ഇണകളായി മാറിയാല്‍ അന്നു രാത്രി ഇവര്‍ക്ക് ആഘോഷത്തിന്റേതാണ്. ഉത്സവത്തിനെത്തുന്ന സ്ത്രീകള്‍ ആര്‍ത്തവ വിരാമം ഉള്ളവരായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. വോഡാബെ ഗോത്രത്തിലെ പുരുഷന്മാര്‍ എവിടെപ്പോയാലും ഒരുങ്ങിയാണ് പോകാറുള്ളത്. ജെറുവോള്‍ ഉത്സവത്തില്‍ പങ്കെടുക്കുമ്ബോള്‍ത്തന്നെ ഇവരില്‍ ഭൂരിഭാഗം പുരുഷന്‍മാരും ഇണയെ കണ്ടെത്തിയിരിക്കും.


മിറാക്കിൾ ഫ്രൂട്ട് - പഴങ്ങളിലെ മജീഷ്യൻ.

Author
No Image

Naziya K N

No description...

You May Also Like