മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കെ എസ് ഇ ബി
- Posted on October 29, 2021
- News
- By Sabira Muhammed
- 252 Views
മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചത്

മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഇടുക്കി ഡാമിലേക്ക് അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. നിലവിൽ ഡാമിന് മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത ഉണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പി ബി സാജു പറഞ്ഞു.
കേരള സ്റ്റേറ്റ് സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി അനറ്റ് തോമസ്