നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ; മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക്
- Posted on July 16, 2021
- News
- By Sabira Muhammed
- 401 Views
വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്ന് വ്യാപാരി നേതാവ് നസീറുദ്ദീൻ

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ. 700 ദിവസമാണ് കടകൾ പൂട്ടിയിട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും. ഇതിന് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
ചർച്ച നടത്തി തെറ്റിദ്ധാരണ മാറ്റുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് മുൻ സമരങ്ങളെയും ഓർമ്മിപ്പിച്ചു. നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു.
കടകൾ പെരുന്നാൾ കണക്കിലെടുത്ത് എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം. സർക്കാർ ഇതുൾപ്പടെയുള്ള ചില ഇളവുകൾ നൽകാൻ സാധ്യതയുണ്ട്.
കൊടകര കുഴല്‍പ്പണം; ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസ്