ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്ത് നിന്ന ആ പെൺകുട്ടി !
- Posted on March 25, 2021
- Cinema
- By Sabira Muhammed
- 634 Views
ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന എന്റെ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാലാ അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാറായി മാറി ഞാൻ .

ഗായികയെന്ന നിലയില്‍ മാത്രമല്ല അവതാകരയെന്ന നിലയിലും ശ്രദ്ധേയയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ റിമിയുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 20 വർഷങ്ങൾക്ക് മുമ്പുള്ള റിമി ടോമിയുടെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യാമ്പസുകളുടെ ഹരമായിരുന്ന ചോക്ക്ളറ്റ് നായകൻ കുഞ്ചാക്കോബോബനെ ആരാധനയോടെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ചിത്രത്തിൽ ഒരാൾ റിമി ടോമിയാണ്.
"20 വർഷങ്ങൾക്ക് മുമ്പുള്ള ഈ ഫോട്ടോ തപ്പിയെടുത്ത ആൾക്ക് ഉമ്മ , 'നിറം ' സിനിമ ഹിറ്റായ സമയം , ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം, ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന എന്റെ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാലാ അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാറായി മാറി ഞാൻ . ചാക്കോച്ചൻ തന്നെയാണ് ഈ ഫോട്ടോ എനിക്ക് അയച്ചുതന്നതും," റിമി പറയുന്നു .
കോടികളേക്കാള്‍ മൂല്യം സത്യസന്ധതയ്ക്ക്, സ്മിജ കെ മോഹന് സല്യൂട്ട് അടിച്ച് കേരളം