ജർമ്മൻ ചോക്ലേറ്റ് കേക്ക്

ജര്‍മ്മനിയുമായി ഒരു ബന്ധവുമില്ലാത്ത  കേക്കിന് എങ്ങനെ  ജര്‍മ്മന്‍ കേക്ക് എന്ന പേര് വന്നു ??

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായ ഒന്നാണ് ചോക്ലേറ്റ്. മണവും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിയുമാണ് ജര്‍മ്മന്‍ ചോക്ലേറ്റ് കേക്കിനെ ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍  പേരില്‍ ജര്‍മ്മനി ഉണ്ടെങ്കിലും ജര്‍മ്മനിയുമായി യാതൊരു ബന്ധവുമില്ല ഈ കേക്കിന്. പിന്നെ അങ്ങനെ ഈ പേര് വന്നു ? 


അക്കാലത്ത് കേക്കുകളില്‍ ഉപയോഗിച്ചിരുന്ന ബേക്കിങ്ങ് ചോക്ലേറ്റ് ബ്രാന്‍ഡിന്റെ സ്ഥാപകനായ സാം ജര്‍മ്മനോടുള്ള ആദരസൂചകമായാണ് ഈ കേക്കിന് ജര്‍മ്മന്‍ ചോക്ലേറ്റ് കേക്ക് എന്ന പേര് നല്‍കിയത്. 

 വളരെയധികം ആസ്വദിച്ച് കഴിക്കുന്ന ചോക്ലേറ്റിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ എഡി 1519 ല്‍  അക്സെറ്റ് ഭരണാധികരിയായിരുന്ന ഹെര്‍നന്‍ കോര്‍ട്ടയാണ്. കൊക്കോമരത്തിന്റെ കുരുവില്‍ നിന്നും അദ്ദേഹം വികസിപ്പിച്ചെടുത്ത ചോക്ലേറ്റ് പാനീയമാണ് ഇന്ന് ക്യാഡ്ബറീസ് പോലുള്ള ചോക്ലേറ്റ് ബാറുകളായി വിപണിയില്‍ സജ്ജീവ സാന്നിദ്ധ്യമായി മാറിയത്. ഹെര്‍നന്‍ കോര്‍ട്ടെ വികസിപ്പിച്ചെടുത്ത ചോക്ലേറ്റ് പാനീയങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ സ്പെയിനില്‍ വ്യാപക പ്രചാരം നേടി . എന്നാല്‍ ഏകദേശം മുന്നൂറു വര്‍ഷത്തോളം കാലം ചോക്ലേറ്റിന്റെ നിര്‍മ്മാണ വിവരങ്ങള്‍ സ്പാനിഷുകാര്‍ അതീവ രഹസ്യമായി തന്നെ സൂക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. 

പിന്നീട് 17ാം നൂറ്റാണ്ടിലാണ് ചോക്ലേറ്റിന്റെ നിര്‍മ്മാണ രഹസ്യംപുറം ലോകം അറിയുന്നത്. സ്പെയിന്‍ മാത്രം ഒതുങ്ങിയിരുന്ന ചോക്ലേറ്റ് 17ാം നൂറ്റാണ്ടായപ്പോഴേക്കും ഫ്രാന്‍സിലും വ്യാപക പ്രചാരം നേടാന്‍ ആരംഭിച്ചിരുന്നു. 1915 മുതല്‍ ഫ്രഞ്ച് കോടതികളിലെ ഔദ്യോഗിക പാനീയമായിരുന്നു ചോക്ലേറ്റ്. ഇതേ സമയത്ത് തന്നെയാണ് ചോക്ലേറ്റിന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവ്. 

1819 ൽ സ്വിറ്റ്സര്‍ലാന്റുകാരനായ ഫ്രാങ്കോ ലൂയി കൈലര്‍ ആണ് ചോക്ലേറ്റ് ബാറുകള്‍ കണ്ടുപിടിച്ചത്. കൈലറിന്റെ കണ്ടുപിടിത്തും ചോക്ലേറ്റിന്റെ പ്രചാരം ഒന്നു കൂടി വര്‍ദ്ധിക്കുന്നതിന് കാരണമായി. ഈ കാലത്താണ് കാഡ്ബറി സഹോദരന്മാരായ ജോണും ബെഞ്ചമിനും ചോക്ലേറ്റില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. പിന്നീട് 1859ല്‍ പാനീയത്തില്‍ നിന്നും ചോക്ലേറ്റ് പൗഡര്‍ നിര്‍മ്മിക്കുന്ന വിദ്യ ഡച്ചുകാരനായ കോയന്റാഡ് ജെ വാന്‍ഹൂട്ടണ്‍ കണ്ടുപിടിച്ചു. ശേഷം 1875 ലാണ് സ്വിറ്റ്സര്‍ലാന്റുകാരനായ ഡാനിയല്‍ പീറ്റര്‍ പാല്‍ചോക്ലേറ്റ് വികസിപ്പിക്കുന്നത്. 

പുതിനയില കൊണ്ടൊരു കേക്കുണ്ടാക്കാം ...........

ഒന്നാം ലോക മഹായുദ്ധത്തോട് കൂടിയാണ് ചോക്ലേറ്റ് ബാറുകള്‍ പ്രചാരം നേടാന്‍ ആരംഭിച്ചത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? അന്ന് സൈനികര്‍ക്ക് വേണ്ടിയാണ് കമ്പനികള്‍ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. വലിയ ചോക്ലേറ്റ് ബാറുകള്‍ അടിച്ച് പൊട്ടിച്ചാണ് സൈനികര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെ ചെറിയ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കാന്‍ സൈനിക മേധാവിമാര്‍ കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ചോക്ലേറ്റിന് ഇന്ന് കാണുന്ന രൂപം കൈവന്നത്.

Author
Sub-Editor

Sabira Muhammed

No description...

You May Also Like