സ്ത്രീധനം; കഥയും കാര്യവും - അഡ്വ. ഇ എം സുനിൽകുമാർ

സ്ത്രീ ധനമാണ്, കച്ചവട ചരക്കല്ല. ഒരു സമൂഹത്തിന് മറ്റ് സമൂഹങ്ങൾക്ക് മുന്നിൽ ആദരവും ബഹുമാനവും ലഭിക്കുന്നത് ആ സമൂഹം സ്ത്രീകൾക്ക് നൽകുന്ന സ്ഥാനത്തിന്റെയും സ്വീകാര്യതയുടെയും അടിസ്ഥാനത്തിലാണ്. ഏത് സമൂഹത്തിലാണോ സ്ത്രീകൾക്ക് അർഹമായ സ്ഥാനവും ബഹുമാന്യതയും കല്പിക്കപെടുന്നത് ആ സമൂഹമായിരിക്കും സാമൂഹ്യ പരമായും സാംസ്‌കാരിക പരമായും ഉയർന്ന് നിൽക്കുന്ന സമൂഹം. 

മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഒരു സംസ്കാരം. ആ സംസ്കാരത്തിന്റെ പതാകവാഹകരായ നമ്മൾ മാതാവെന്നാൽ സ്ത്രീ, ചുട്ടെരിക്കപ്പെടേണ്ട, അടിച്ചമർത്തപ്പെടേണ്ട, കമ്പോളങ്ങളിൽ ലേലം ചെയ്യപ്പെടേണ്ട ഒരു വസ്തുവായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ നാം സാസ്കാരികമായും സാമൂഹിക പരമായും മുന്നോട്ടാണോ... പിന്നോട്ടാണോ... പോയതെന്ന് ഗൗരവമായി ചിന്തിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്.

വനം കൊള്ളയല്ല , മരക്കൊള്ളയാണ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like