ഫാ.ജെയിംസ് പനവേലിന്റെ പ്രസംഗം പങ്കുവെച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരെ വിദ്വേഷ പ്രചരണം

ആള്‍ത്താരയില്‍ നിന്നു കൊണ്ട് അച്ഛന്‍ പറയുന്നത് കവല പ്രസംഗമാണ്

സംവിധായകന്‍ ജീത്തു ജോസഫിനെതിരെ വിദ്വേഷ പ്രചരണം. നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് 'ഈശോ' എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വൈറലായ ഫാ.ജെയിംസ് പനവേലിന്റെ പ്രസംഗം പങ്കുവെച്ചതിന്റെ പേരിലാണ് സംവിധായകനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതിനെതിരെ നടന്ന പ്രതിഷേധം അനാവശ്യമാണെന്നും പ്രവര്‍ത്തികള്‍ കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘികള്‍ എ്‌ന പേര് വന്നതെന്നും ഫാ.ജെയിംസ് പനവേലില്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായ ഈ പ്രസംഗം ജീത്തു ജോസഫ് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.

'ആള്‍ത്താരയില്‍ നിന്നു കൊണ്ട് അച്ഛന്‍ പറയുന്നത് കവല പ്രസംഗമാണ്', 'ഇതുപോലുള്ള രാണ്ടാം കിട കോമാളികള്‍ക്ക് ഇടാനുള്ളതല്ല കര്‍ത്താവിന്റെ നാമം', 'ഇതുവരെ വാ തുറന്നാല്‍ സങ്കി എന്നായിരുന്നു ചര്‍ച്ചകാരുടെ വിമര്‍ശനം. ഇപ്പോള്‍ ക്രിസംഘി എന്നുകൂടെ. കമ്യൂണിസ്റ്റ് മാധ്യമങ്ങളുടെയും ഇസ്ലാമിക് ഫണ്ടിങ് കിട്ടുന്ന മാധ്യമങ്ങളുടെയും ചര്‍ച്ച അത്രേ ഉള്ളു വ്യത്യാസം', എന്നിങ്ങനെയാണ് പോസറ്റിന് താഴെ വന്ന മറ്റുചില കമന്റുകള്‍.

നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

Author
Sub-Editor

Sabira Muhammed

No description...

You May Also Like