ആയുർവേദ മരുന്നുകളെ കുറിച്ചുള്ള തെറ്റിദ്ധാരകൾ - ആയുർവേദ ഡോ. ദീപ്തി സാത്വിക്

ഈ ലോകത്തിൽ എവിടെ ജീവിക്കുന്ന മലയാളിയായാലും അവന്റെ രക്തത്തിൽ ഒന്നോ രണ്ടോ പച്ചമരുന്നുകളുടെ അറിവുകൾ ഇല്ലാതെയിരിക്കില്ല.

ഒരു മുറിവിന് മഞ്ഞൾപൊടിയോ മുറിക്കൂട്ടിയോ ഇട്ടാൽ മതിയെന്നും ദഹനപ്രശ്നത്തിന് വെളുത്തുള്ളി ചുട്ടുകഴിച്ചാൽ, ആർത്തവ വേദനക്ക് ഉലുവ വെള്ളം കുടിച്ചാൽ, ഒരു പനിക്ക് (മാനിപ്പുലേറ്റഡ് പനികൾ അല്ല )തുളസി, ചുക്കൊക്കെ ഇട്ട് കടുപ്പത്തിൽ കരുപ്പെട്ടി കാപ്പി കുടിക്കുന്നത്... എഴുതാൻ തുടങ്ങിയാൽ അവസാനിക്കാത്തത്രയുമുണ്ടാവും നമ്മുടെ ഗൃഹ വൈദ്യത്തിന്റെ  ഓർമ്മകളുടെ പട്ടികയിൽ.

ക്ലബ് ഹൗസ് അന്തിചർച്ചയിൽ ഇന്നലെ സയൻസ് ബ്രിഗേഡ് ക്ലബിൽ ഒരു ഡോക്ടർ ഒരു കാര്യം പറഞ്ഞു. വയമ്പിൽ കരളിനെ നശിപ്പിക്കുന്നതും കാൻസർ ഉണ്ടാക്കുന്നതുമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഇതൊന്നും നീക്കം ചെയ്യാതെ തന്മാത്രാ പഠനം ഒന്നും നടത്താതെ ദിവ്യ മരുന്നുകൾ എന്ന രീതിയിൽ ഉപയോഗിക്കുന്നു, ആളുകളെ കഴിപ്പിക്കുന്നു എന്നൊക്കെയാണ് വാദം.

ആയുർവേദമെന്ന ശാസ്ത്രം തെറ്റാണ്. ഇനി പഠിക്കാൻ പോവുന്ന കുട്ടികൾക്കെങ്കിലും അത് പറഞ്ഞുകൊടുക്കണം എന്നും അവർ പറയുന്നുണ്ട്.

ചില സത്യങ്ങൾ

ആയുർവേദത്തിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ വളരെ വിഷമയമാണ്. ഉദാഹരണം അമുക്കുരം കൊടുവേലി, കുന്നി, ആത്ത, അരളി അതിവിടയം, ചേർക്കുരു, ഗുൽഗ്ഗുലു, കുടകപ്പാല, കായം, കാട്ടു ചേന, ആവണക്ക്, എരിക്ക്, ഉമ്മം, ഒതളങ്ങ, ഇങ്ങനെ അസംഖ്യം മരുന്നുകൾ....

അതിനായി ആചാര്യന്മാർ കൃത്യമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. മരുന്നുകൾ ശേഖരിക്കാനുള്ള സമയം, അവയെ സംസ്‌ക്കരിക്കേണ്ടത്,പാകപ്പെടുത്തേണ്ടത്, വെയിലിലോ, തണലിലോ, രാത്രി ചന്ദ്രന്റെ പ്രകാശത്തിലോ ഉണക്കേണ്ടത്....

ഇതെല്ലാം അങ്ങനെയുള്ള ചില ഫലങ്ങൾ ഒഴിവാക്കാനും ഔഷധത്തിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനുമാണ്. മാത്രമല്ല, ചെടികളുടെ വേര്, കിഴങ്ങ്, തണ്ട്, തൊലി, ഇല,പൂവ്,മുകുളങ്ങൾ, പഴം, കായ, വിത്ത്,പശ ഇങ്ങനെ നിർദ്ദിഷ്ടമാണ് മരുന്നുകളുടെ ഔഷധയോഗ്യ ഭാഗങ്ങൾ എല്ലാം.

ഏറ്റവും കൂടുതൽ ഒരു ചെടിയുടെ ഔഷധ മൂല്യം എവിടെയാണ് എന്നത് ആചാര്യന്മാർ പറഞ്ഞതിനുമപ്പുറം പോവാൻ ഇപ്പോഴത്തെ ഒരു പഠനങ്ങൾക്കും കഴിഞ്ഞിട്ടില്ല എന്നത് നിങ്ങൾക്കും പരിശോധിച്ചാൽ അറിയാൻ കഴിയും.

കൂടാതെ അങ്ങനെ ഒരു ചെടി ശേഖരിക്കാൻ പാകപ്പെടുമ്പോഴേക്കും അതിന്റെ വിഷാoശം  തണ്ടിൽ മാത്രമായി തീരുകയും ഇലയായിരിക്കും വേണ്ടത് അവിടെ നമ്മൾ എടുക്കുന്ന ഔഷധ വിധിയിൽ.

ഇങ്ങനെ ഇലകൾ തിരഞ്ഞെടുക്കുമ്പോൾ അവ പാകമാവുന്നത് 20 മുതൽ 60 ദിവസങ്ങൾക്കുള്ളിലാണ്. എന്നാൽ അതിന് മുൻപ്  എടുത്തുപയോഗിച്ചാൽ ഇലയിലെ അസ്ഥിര എണ്ണ, കരോട്ടിനുകൾ, ടോകോഫെറോൾ, ഫൈബർ എന്നിവ കുറവായിരിക്കും. 

ഇത്രയും പോരാതെ, വയമ്പിൽ കാൻസർ ഉണ്ടാക്കുന്ന ലീഡ് തുടങ്ങിയ ഹെവി രാസവസ്തുക്കൾ ഉണ്ടെന്ന് ആരോപിക്കുമ്പോൾ മുകളിൽ പറഞ്ഞ തത്വങ്ങളിലൂടെ പോകുന്നവയാണ് എല്ലാ ഔഷധങ്ങളും. അവയിലെ ഇത്തരം  ഘടകങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ ലയിക്കുന്നവയാണ്. ശരീരത്തിന്റെ 80% വെള്ളവുമാണ്. വിഷാoശം  നീക്കം ചെയ്യേണ്ടത് ചെയ്തിട്ടാണ് ഉപയോഗിക്കപ്പെടുന്നത്.

എന്നിട്ട് ചില മരുന്നുകൾ ശുദ്ധീകരിക്കാതെ ഉപയോഗിക്കരുത് എന്ന നിഷ്കർഷയിൽ അത് കൃത്യമായി വിശദീകരിക്കുന്നു. അത് ചെയ്യാതെ ഒരു മരുന്നിലും ഈ മരുന്നുകൾ അറിവുള്ള വൈദ്യൻ ഉപയോഗിക്കില്ല.

ആയുർവേദശാസ്ത്രത്തെ വ്യവസായവത്കരിച്ചപ്പോൾ അതിന്റെ തനിമ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ ശാസ്ത്രം അതല്ലല്ലോ... ഇവരുടെയൊക്കെ നിർവചനങ്ങൾക്കും ആരോപണങ്ങൾക്കും അപ്പുറത്ത് സമഗ്രമായ ആരോഗ്യ ശാസ്ത്രമാണ്. 

നിങ്ങൾക്ക് വിശ്വസിക്കാം... ധൈര്യമായി കഴിക്കാം ആയുർവേദ മരുന്നുകൾ.

ഉള്ളിയിലെ ആരോഗ്യം

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like