അഴിച്ചു പണിത് കേന്ദ്രമന്ത്രിസഭാ; സത്യപ്രതിജ്ഞ ഇന്നുവൈകിട്ട് ആറിന്

രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി ഇത് മാറുമെന്ന് റിപ്പോ‍ർട്ടുകളുണ്ട്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന  ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേരാണ് സത്യപ്രതിജ്ഞ ചെയ്യുക. 28 പുതുമുഖങ്ങള്‍ പുനസംഘടനയില്‍ ഇടംപിടിച്ചേക്കും. 

രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി ഇത് മാറുമെന്ന് റിപ്പോ‍ർട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി മന്ത്രി സഭ വികസിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. 

നിലവില്‍ 53 പേരടങ്ങുന്ന മന്ത്രി സഭയുടെ  അംഗബലം  81 വരെയായേക്കും. അങ്ങനെയെങ്കില്‍ 28 പേര്‍കൂടി ഇടംപിടിച്ചേക്കുമെവന്നാണ് സൂചന. സ്ത്രീകള്‍ക്കും പിന്നാക്കാവിഭാഗങ്ങള്‍ക്കും കൂടുതല്‍  പ്രാതിനിധ്യം നല്‍കുന്ന മന്ത്രിസഭയില്‍ കൂടുകല്‍ യുവാക്കളും കടന്നുവരുമെന്നാണ് വിവരം.

ഇന്നലെ പുനസംഘടനക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. ഒന്നര വര്‍ഷമായി മിസോറം ഗവര്‍ണ്ണറായ ശ്രീധരന്‍പിള്ള ഗോവക്ക് മാറുമ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള ഹരി ബാബു കമ്പാട്ടിയാണ് പുതിയ മിസോറം ഗവര്‍ണ്ണര്‍. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്ന തവര്‍ചന്ദ് ഗലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറാക്കിയതോടെ മന്ത്രിസഭ പുനസംഘടനയ്ക്കുള്ള വഴിയൊരുക്കൽ തുടങ്ങിയിരുന്നു.

ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like